ബംഗളൂരു∙ സ്കൂളുകൾ തുറക്കാൻ ഒരുങ്ങി കർണാടക സർക്കാർ. 9 മുതൽ 12 വരെ ക്ലാസുകളാണ് ഓഗസ്റ്റ് 23ന് ആരംഭിക്കുന്നതെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചു.
കേരളവും മഹാരാഷ്ട്രയുമായി അതിർത്തി പങ്കിടുന്ന ജില്ലകളിൽ വാരാന്ത്യ ലോക്ഡൗൺ ഏർപ്പെടുത്തുന്നതിനും സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ 06/08/21 വെള്ളിയാഴ്ച ചേർന്ന വിദഗ്ധ സമിതി യോഗത്തിനുശേഷമാണ് സ്കൂളുകൾ തുറക്കാൻ തീരുമാനിച്ചത്.