കൊല്ലം: പാര്‍ലമന്റംഗങ്ങളുടെ പ്രദേശിക വികസന ഫണ്ടില്‍ നിന്ന് ജില്ലയിലെ നാല് ആശുപത്രികളിലേക്ക് ആംബുലന്‍സ് വാങ്ങാന്‍ അനുമതിയായി. കൊടിക്കുന്നില്‍ സുരേഷ് എം. പി യുടെ ഫണ്ടില്‍ നിന്ന് 34,92,420 രൂപയ്ക്ക് ശാസ്താംകോട്ട-പത്തനാപുരം താലൂക്ക് ആശുപത്രികളിലേക്ക് രണ്ടും എന്‍. കെ. പ്രേമചന്ദ്രന്‍ എം.പി യുടെ ഫണ്ടില്‍ നിന്ന് പുനലൂര്‍ – ചവറ താലൂക്ക് ആശുപത്രികളിലേക്ക് 58,20,000 രൂപയ്ക്കുള്ള രണ്ടും ആംബുലന്‍സുകള്‍ വാങ്ങാനാണ് ഭരണാനുമതിയായത്.