കോഴിക്കോട്: മത്സ്യകൃഷി ഘടക പദ്ധതികളിൽ അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: സംസ്ഥാന ഫിഷറീസ് വകുപ്പ് മുഖേന നടപ്പാക്കുന്ന പ്രധാനമന്ത്രി മത്സ്യ സമ്പദ്‌യോജന പ്രകാരമുള്ള റീ സര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം, ബയോഫ്‌ളോക്ക് മത്സ്യകൃഷി എന്നീ ഘടക പദ്ധതികളിലേക്ക് ജില്ലയിലെ പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ ഗുണഭോക്താക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. വെള്ളക്കടലാസിൽ  തയ്യാറാക്കിയ അപേക്ഷകള്‍  മത്സ്യഭവന്‍, ബേപ്പൂര്‍  mbbeypore@gmail.com , മത്സ്യഭവന്‍, കോഴിക്കോട് , വെള്ളയില്‍  mbvellayil@gmail.com,  മത്സ്യഭവന്‍, കൊയിലാണ്ടി matsyabhavankldy@gmail.com,  മത്സ്യഭവന്‍, വടകര   feovadakara@gmail.com,  മത്സ്യഭവന്‍, താമരശ്ശേരി feotsy@gmail.com   ഓഫീസുകളില്‍ നേരിട്ടോ  ഇ-മെയില്‍ വിലാസത്തിലോ  ആഗസ്ത് 10 നകം സമര്‍പ്പിക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.  കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2383780.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →