ആലപ്പുഴ: കടലാക്രമണം രൂക്ഷമായ തുറവൂര്‍ ഗ്രാമപഞ്ചായത്തിലെ പള്ളിത്തോട് കൈരളി സ്റ്റോപ്പിനടുത്തുള്ള തീരപ്രദേശങ്ങളില്‍ ജിയോ ബാഗ് തടയണ നിര്‍മാണം പൂര്‍ത്തിയായി. മേജര്‍ ഇറിഗേഷന്‍ വകുപ്പിന്റെ നേതൃത്വത്തിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചത്. 130 മീറ്റര്‍ നീളത്തില്‍ നാല് തട്ട് ജിയോ ബാഗുകളാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്.
കടല്‍ക്ഷോഭ സമയത്ത് തടയണ കെട്ടാത്ത പ്രദേശത്തുകൂടി വെള്ളം കയറി നിരവധി വീടുകള്‍ ഭാഗികമായി തകര്‍ന്നിരുന്നു. തടയണ കെട്ടാത്ത പ്രദേശങ്ങളില്‍ അടിയന്തരമായി നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.

