ആലപ്പുഴ: കടലാക്രമണം ചെറുക്കാന്‍ പള്ളിത്തോട് കടപ്പുറത്ത് ജിയോ ബാഗുകള്‍ സ്ഥാപിച്ചു
ആലപ്പുഴ: കടലാക്രമണം രൂക്ഷമായ തുറവൂര്‍ ഗ്രാമപഞ്ചായത്തിലെ പള്ളിത്തോട് കൈരളി സ്റ്റോപ്പിനടുത്തുള്ള തീരപ്രദേശങ്ങളില്‍ ജിയോ ബാഗ് തടയണ നിര്‍മാണം പൂര്‍ത്തിയായി. മേജര്‍ ഇറിഗേഷന്‍ വകുപ്പിന്റെ നേതൃത്വത്തിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചത്. 130 മീറ്റര്‍ നീളത്തില്‍ നാല് തട്ട് ജിയോ ബാഗുകളാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. …