ഐഎസ്‌ റിക്രൂട്ടമെന്റ് : നാലുപേര്‍ അറസറ്റില്‍

ന്യൂഡല്‍ഹി : കേരളത്തിലെ ഐഎസ്‌ റിക്രൂട്ടുമെന്റുമായി ബന്ധപ്പെട്ട കേസില്‍ നാലുപേരെക്കൂടി എന്‍.ഐ.എ അറസ്റ്റ്‌ ചെയ്‌തതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്‌തു. ജമ്മുകാശ്‌മീരിലും, ബംഗളൂരുവിലും, മംഗളൂരുവിലും നടത്തിയ റെയ്‌ഡുകളിലാണ്‌ ഇവര്‍ പിടിയിലായത്‌.

ശ്രീനഗര്‍ സ്വദേശി ഉബൈദ്‌ ഹമീദ്‌, ബന്ദിപ്പോര സ്വദേശി മുസമില്‍ ഹസന്‍ ബട്ട്‌, മംഗളൂരു സ്ലദേശി അമര്‍ അ്‌ബ്ദുല്‍ റഹ്മാന്‍ ,ബംഗളൂരു സ്വദേശി ശങ്കര്‍ വെങ്കിടേഷ്‌ പെരുമാള്‍ എന്നിവരാണ്‌ അറസ്റ്റിലായതെന്ന്‌ പിടിഐ റിപ്പോര്‍ട്ടു ചെയ്യുന്നു. ഇതില്‍ അ്‌മര്‍ കര്‍ണാടകയിലെ മുന്‍ എംല്‍എയുടെ ബന്ധുവാണ്‌. 12 മണിക്കൂര്‍ നീണ്ട പരിശോധനക്കും ചോദ്യം ചെയ്യലിനും ശേഷമായിരുന്നു അറസറ്റ്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →