പട്രോളിങ് പോയിന്റ് 17എയില്‍ നിന്ന് പിന്മാറാന്‍ ഇന്ത്യ-ചൈന ധാരണ

ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യ -ചൈന സംഘര്‍ഷമുണ്ടായ പ്രദേശങ്ങളിലൊന്നായ പട്രോളിങ് പോയിന്റ് 17എയില്‍ നിന്ന് പിന്‍മാറാന്‍ ഇന്ത്യയും ചൈനയും ധാരണയായി. ഇരുരാജ്യങ്ങളും തമ്മിലുള്ള പന്ത്രണ്ടാം വട്ട ചര്‍ച്ചയിലാണ് തീരുമാനം.പാങ്ഗോങ് തടാകതീരത്തുനിന്ന് പിന്മാറാന്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചാണ് ഇതിനുമുമ്പുണ്ടാക്കിയ ധാരണ. പ്രായോഗികതലത്തില്‍ ഇതു നടപ്പാക്കുന്നതില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നും തുടര്‍നടപടികള്‍ ഉണ്ടാകുമെന്നും ഇരുരാജ്യങ്ങളും പറഞ്ഞു. പിപി15(ഹോട്ട് സ്പ്രിങ്സ്), ഡെപ്സാങ് പ്ലെയിന്‍സ് തുടങ്ങിയ സംഘര്‍ഷമേഖലകളില്‍നിന്നുള്ള പിന്മാറ്റം സംബന്ധിച്ച ചര്‍ച്ചകള്‍ തുടരും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →