ന്യൂഡല്‍ഹി: ടോക്കിയോ ഒളിമ്പിക്സില്‍ വെങ്കല മെഡല്‍ നേടിയ ബാഡ്മിന്റണ്‍ താരം പി.വി സിന്ധുവിന് ഡല്‍ഹി വിമാനത്താവളത്തില്‍ബാഡ്മിന്റണ്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (ബായ്)യുടെ ഉജ്ജ്വല സ്വീകരണം. കോച്ച് പാര്‍ക്ക് തെ സാങ്ങും സിന്ധുവിനൊപ്പമുണ്ടായിരുന്നു.
ബായ് ജനറല്‍ സെക്രട്ടറി അജയ് സിംഘാനിയയും സായിയുടെ പ്രതിനിധികളും സിന്ധുവിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തി. ‘ഞാന്‍ എറെ സന്തോഷവതിയാണ്. എന്നെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത ബാഡ്മിന്റണ്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയ്ക്കും മറ്റ് എല്ലാവര്‍ക്കും നന്ദി. ഇത് ആവേശകരമായ ദിനമാണ്,’ സിന്ധു പറഞ്ഞു.വനിതകളുടെ സിംഗിള്‍സ് പോരാട്ടത്തില്‍ ചൈനയുടെ ഹിബിങ് ജിയാവോയെ തകര്‍ത്താണ് സിന്ധു തന്റെ രണ്ടാം ഒളിമ്പിക് മെഡല്‍ സ്വന്തമാക്കിയത്. തുടര്‍ച്ചയായ രണ്ട് ഒളിമ്പിക്സുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന നേട്ടവും ഇതുവഴി ബാഡ്മിന്റണ്‍ സൂപ്പര്‍ താരം സ്വന്തം പേരിലാക്കി.

