വനിതാ പോലീസ് സ്റ്റേഷനില്‍ എസ്‌ഐമാര്‍ തമ്മില്‍ ഏറ്റുമുട്ടിയ സംഭവം റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവി

കൊട്ടാരക്കര: പരാതി പറയാനെത്തിയവര്‍ക്ക് മുന്നില്‍ വെച്ച് എസ്‌ഐമാര്‍ തമ്മില്‍ ഏറ്റുമുട്ടല്‍. കൊട്ടാരക്കര വനിതാ പോലീസ് സ്റ്റേഷനിലാണ് എസ്‌ഐമാര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. സംഭവത്തില്‍ ഒരു വനിതാ പോലീസ് എസ്‌ഐക്ക് പരിക്കേറ്റു. സ്റ്റേഷന്‍ ചുമതലയുണ്ടായിരുന്ന എസ്‌ഐ ഫാത്തിമ, മറ്റൊരു എസ്‌ഐ ഡെയ്‌സി എന്നിവരാണ് അടിപിടി കൂടിയത്. എസ്‌ഐ ഫാത്തിമക്ക് പരിക്കേറ്റു. കൈക്ക് പൊട്ടലേറ്റ ഫാത്തിമ ആശുപത്രിയില്‍ ചികില്‍സ തേടി.

സ്ഥാനത്തെച്ചൊല്ലി തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. രാവിലെ മുതല്‍ ഇരുവരുംതര്‍ക്കം തുടങ്ങിയിരുന്നു. ഫാത്തിമയുടെ കസേര തനിക്ക് വിട്ടുതരണമെന്ന് ഡെയ്‌സി വാശിപ്പിടിക്കുകയും മേശപൂട്ടി താക്കോല്‍ കൈക്കലാക്കു കയും ചെയ്തതോടെ തര്‍ക്കം കൈയാങ്കളിയാവുകയായിരുന്നു.ഫാത്തിമയും ഡെയ്‌സിയും ഒരേ ബാച്ചില്‍ പരിശീലനം പൂര്‍ത്തിയാക്കിയവരാണ്. ഇവര്‍ തമ്മില്‍ അധികാര തര്‍ക്കം രൂക്ഷമായിരുന്നു. ഫാത്തിമക്കായിരുന്നു എസ്‌ഐ, എസ്എച്ച്ഒ ചുമതല. തെരഞ്ഞെടുപ്പു സമയത്ത് ഡെയ്‌സിയെ തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റിയിരുന്നു. ഇവരെ പിന്നീട് കൊട്ടാരക്കരയില്‍ തന്നെ നിയമിച്ച് ഉത്തരവിറങ്ങി .

പോലീസ് സേനക്ക് നാണക്കേടുണ്ടാക്കിയ സംഭവത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ചിനോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാപോലീസ് മേധാവി ആവശ്യപ്പെട്ടിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം