വിവാദ സര്‍ക്കുലര്‍ : പാലാ രൂപതയിലെ പളളികളില്‍ സര്‍ക്കുലര്‍ വായിച്ചു

പാലാ : കൂടുതല്‍ കുട്ടികളുളള കുടുംബങ്ങള്‍ക്ക്‌ ധനസഹായം പ്രഖ്യാപിച്ചുകൊണ്ടുളള വിവാദ സര്‍ക്കലര്‍ പാലാ രൂപതയിലെ പളളികളില്‍ വായിച്ചു. മൂന്നുകുട്ടികളില്‍ കൂടുതലുളള മാതാപിതാക്കള്‍ക്ക്‌ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ടുളളതാണ്‌ സര്‍ക്കുലര്‍. 5 കുട്ടികളുളളവര്‍ക്ക്‌ പ്രതിമാസം 1500 രൂപ സാമ്പത്തിക സഹായം നല്‍കും. നാലാമത്തെ പ്രസവം മുതല്‍ സഭയുടെ കീഴിലെ ആശുപത്രികളില്‍ സൗജന്യ ചികിത്സ നല്‍കും. നഴ്‌സിംഗ് എഞ്ചിനീയറിംഗ്‌ കോഴ്‌സുകളില്‍ ആനുകൂല്യവും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിയമനത്തിന്‌ പ്രത്യേക പരിഗണനയും നല്‍കുമെന്നാണ്‌ സര്‍ക്കുലര്‍ വിശദമാക്കുന്നത്‌.

കുടുംബ വര്‍ഷം ആചരിക്കുന്നതിന്റെ ഭാഗമായിട്ടാണ്‌ പാലാ ബിഷപ്പ്‌ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌ സര്‍ക്കുലര്‍ പുറത്തിറക്കിയത്‌. ആനുകൂല്യങ്ങള്‍ ഈ മാസം മുതല്‍ വിതരണം ചെയ്യുമെന്നും വ്യക്തമാക്കിയിരുന്നു. പാലാ രൂപത പ്രഖ്യാപിച്ച ക്ഷേമ പദ്ധതികള്‍ കാലത്തിന്റെ സ്‌പന്ദനങ്ങള്‍ക്കനുസരിച്ചുളള നല്ലയിടയന്റെ പ്രതികരണമെന്നായിരുന്നു സീറോമലബാര്‍ സഭ പ്രതികരിച്ചത്‌. അദ്ദേഹത്തിന്റെ നിലപാടുകള്‍ക്കുമുന്നില്‍ സിനഡല്‍ കമ്മീഷന്‍ ഉറച്ചുനില്‍ക്കുകയും ശക്തമായ പിന്തുണ വാഗ്‌ദാനം ചെയ്യുകയും ചെയ്‌തു.

പാലാ രൂപതക്കുപിന്നാലെ പത്തനംതിട്ട സീറോമലബാര്‍ രൂപതയും സമാനമായ പ്രഖ്യാപനങ്ങള്‍ നടത്തിയിരുന്നു. പാലാ രൂപതയില്‍ പ്രഖ്യാപിച്ചിട്ടുളള ക്ഷേമ പദ്ധതികള്‍ക്ക്‌ സമാനമായ പദ്ധതികള്‍ സീറോ മലബാര്‍ സഭയിലെ എല്ലാ രൂപതകളും ആവിഷ്‌ക്കരിക്കുന്ന പ്രോലൈഫ്‌ നയമാണ്‌ സഭക്കുളളതെന്നും സീറോമലബാര്‍ സഭ നേരത്തെ വ്യക്തമാക്കിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →