രാജ്യത്തേക്ക് യാത്രാവിലക്കില്ലാത്ത ഗ്രീന്‍ ലിസ്റ്റിലുള്ള രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് ഉംറ തീര്‍ത്ഥാടനത്തിന് അനുമതിയുണ്ടാകുക. ദിവസവും 20,000 പേര്‍ക്ക് ഉംറ ചെയ്യാന് അനുമതി നല്കുമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം.
പുതിയ ഹിജ്റ വര്‍ഷ ആരംഭം മുതലാണ് കൂടുതല്‍ പേര്‍ക്കും തീര്‍ത്ഥാടനത്തിന് അവസരമുണ്ടാകുക. ആഭ്യന്തര തീര്‍ഥാടകര്‍ക്ക് പുറമേ വിദേശത്ത് നിന്നെത്തുന്നവര്ക്കും ഉംറ നിര്‍വഹിക്കാനും അവസരമൊരുക്കും. രാജ്യത്തേക്ക് യാത്രാാവിലക്കില്ലാത്ത ഗ്രീന്‍ ലിസ്റ്റിലുള്ള രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് ഉംറ തീര്‍ത്ഥാടനത്തിന് അനുമതിയുണ്ടാകുക. ഇവര്‍ക്ക് കോവിഡ് പ്രോട്ടോകോള് പാലിച്ച് കൊണ്ട് രാജ്യത്തേക്ക് പ്രവേശിക്കുവാനും ഉംറ നിര്‍വഹിക്കുവാനും അനുവാദം നല്കുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയ വക്താവ് എന്‍ജിനിയര്‍ ഹിശാം സഈദ് പറഞ്ഞു.
Read Also: കോവിഡ് വാക്സിനെടുത്തില്ലെങ്കില്‍ സൗദിയിൽ ജോലി നഷ്ടമാകും
ഇതിനുള്ള നടപടിക്രമങ്ങളും നിബന്ധനകളും ആരോഗ്യ മന്ത്രാലയവും സിവില് ഏവിയേഷന് അതോറിറ്റിയും ഉടന്‍ പുറത്തിറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലെ ഉംറ തീര്ഥാടനത്തിന്‍റെ വിജയത്തിനനുസരിച്ച് നിബന്ധനകളും നടപടികളും ലഘൂകരിക്കുവാനും ക്രമാനുഗതമായി കൂടുതല്‍ പേര്‍ക്ക് അവസരമൊരുക്കുവാന് പദ്ധതിയുള്ളതായും ഹിശാ സഈദ് പറഞ്ഞു. ഹജ്ജിന് ശേഷം ഉംറ തീര്‍ത്ഥാടനം പുനരാരംഭിച്ചെങ്കിലും ആഭ്യന്തര തീര്‍ത്ഥാടകര്‍ മാത്രമാണ് ഇപ്പോള്‍ ഉംറ നിര്‍വഹിക്കാന് എത്തുന്നത്.