മന്ത്രിസ്ഥാനം നഷ്ടമായ ബാബുല്‍ സുപ്രിയോ എം.പിസ്ഥാനം രാജി വയ്ക്കുമെന്ന് അഭ്യൂഹം

കൊല്‍ക്കത്ത: അടുത്തിടെ നടന്ന കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയില്‍ മന്ത്രിസ്ഥാനം നഷ്ടമായ ബിജെപി എംപി ബാബുല്‍ സുപ്രിയോ എംപി സ്ഥാനം രാജിവച്ചേക്കുമെന്ന് അഭ്യൂഹം.രാഷ്ട്രീയം മതിയാക്കുകയാണെന്ന് അദ്ദേഹം തന്നെയിട്ട ഫെയ്‌സ് ബുക്ക് പോസ്റ്റാണ് വാര്‍ത്തയ്ക്ക് അടിസ്ഥാനം.

ഞാന്‍ യാത്രപറയുകയാണ്, വിട… മറ്റൊരു പാര്‍ട്ടിയിലേക്കുമില്ല… തൃണമൂല്‍, കോണ്‍ഗ്രസ്, സി.പി.എം., ഒരിടത്തേക്കുമില്ല… ഞാനൊരു ഏകടീം കളിക്കാരനാണ്. എല്ലായ്പ്പോഴും ഒരു ടീമിനെയെ പിന്തുണച്ചിട്ടുള്ളൂ; മോഹന്‍ ബഗാനെ… പശ്ചിമ ബംഗാളില്‍ എന്റെ പിന്തുണ ബി.ജെ.പിക്കു മാത്രമായിരുന്നു… ഇത്രമാത്രം… ഞാന്‍ പടിയിറങ്ങുന്നു… ഇങ്ങനെയാണ് സുപ്രിയോ ഫെയ്സ്ബുക്കില്‍ കുറിച്ചത്.സാമൂഹിക സേവനം നടത്താന്‍ രാഷ്ട്രീയത്തിലുണ്ടായിരിക്കണമെന്നു നിര്‍ബന്ധമില്ലെന്നു വ്യക്തമാക്കിയ സുപ്രിയോ താന്‍ മറ്റൊരു പാര്‍ട്ടിയിലും അംഗമാകില്ലെന്നും വ്യക്തമാക്കി. അന്‍സോളില്‍നിന്നുള്ള ബി.ജെ.പി. എം.പിയാണ് സുപ്രിയോ. രണ്ടാം മോദി സര്‍ക്കാരില്‍ പരിസ്ഥിതി-വനം സഹമന്ത്രിയായിരുന്ന സുപ്രിയോ പ്രഥമ മോദി സര്‍ക്കാരില്‍ 2014-16 കാലയളവില്‍ നഗരവികസന-പാര്‍പ്പിട സഹമന്ത്രിസ്ഥാനവും വഹിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →