കൊവിഡ് വ്യാപനം; ആറിടങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ജപ്പാൻ

ജപ്പാൻ: കൊവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ രാജ്യതലസ്ഥാനവും ഒളിമ്പിക്സ് വേദിയുമായ ടോക്യോ, കനഗാവ, ഒസാക്ക, ഒഖിനാവ, സൈതാമ, ചിബ, എന്നീ പ്രവിശ്യകളിൽ 31/08/2021 ചൊവ്വാഴ്ച വരെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

അനാവശ്യ യാത്രകൾ ഒഴിവാക്കാനും അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ ജനങ്ങൾ വീടിന് പുറത്തിറങ്ങരുതെന്നും സർക്കാർ അഭ്യർഥിച്ചു. ദിനംപ്രതിയുള്ള കൊവിഡ് കേസുകളിൽ ഉയർന്ന വർധവുണ്ടായതിന് പിന്നാലെയാണ് രോഗവ്യാപനം നിയന്ത്രിക്കാൻ ജാപ്പനീസ് ഭരണകൂടം കർശന നടപടികളിലേക്ക് നീങ്ങിയത്.

Read Also: ഒളിമ്പിക്സ് വേദിയില്‍ 21 പേര്‍ക്ക് കൂടി കോവിഡ്: രോഗ ബാധിതരുടെ എണ്ണം 241 ലെത്തി

ഹൊക്കായിഡോ, ഇഷികാവ, ഫുക്കുഓക്കക്യോടോ, ഹ്യോഗോ എന്നീ പ്രവിശ്യകളിലേക്ക് രോഗം പടരുന്നത് തടയാൻ മുൻകരുതൽ നടപടികൾ സ്വീകരിക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →