റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചൈനയിൽ വീണ്ടും കൊവിഡ് വ്യാപനം

August 1, 2021 - 12:10 pm

ചൈന: ചൈനയിൽ വീണ്ടും കൊവിഡ് വ്യാപനം. ചൈനീസ് നഗരമായ നാൻജിംഗിൽ ആദ്യമായി കണ്ടെത്തിയ കൊറോണ വെെറസ് നഗരത്തിലെ മറ്റ് അഞ്ച് ഇടങ്ങളിൽ വ്യാപിച്ചതായാണ് പ്രാഥമിക നിഗമനം. ആളുകൾ മാസ്ക് ധരിക്കണമെന്നും സാമൂഹിക അകലെ പാലിക്കണമെന്നും അധികൃതർ പറഞ്ഞു.

നാൻജിംഗിലെ വിമാനത്താവളം വഴി യാത്ര ചെയ്തവരിലാണ് രോഗവ്യാപനം കൂടുതലായുള്ളത്. റഷ്യയിൽ നിന്നുള്ള വിമാനത്തിൽ നാൻജിംഗിൽ എത്തിയവരിലാണ് വ്യാപകമായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കൊവി‍ഡിന്റെ ഡെൽറ്റ വകഭേദമാണ് അതിവേഗം വ്യാപിക്കുന്നതെന്നാണ് കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *