രാജമൗലി സംവിധാനം ചെയ്യുന്ന ആർ ആർ ആർ എന്ന ചിത്രത്തിൽ അഞ്ച് ഗായകർ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, മലയാളം, എന്നീ അഞ്ച് ഭാഷകളിൽ പാടിയ ഒരു സ്പെഷ്യൽ ഗാനം നാളെ രാവിലെ 11 മണിക്ക് റിലീസ് ചെയ്യുന്നു. ബാഹുബലി എന്ന ബ്രഹ്മാണ്ട ചിത്രത്തിന് ശേഷം ഷം രാജമൗലി ചെയ്യുന്ന ഈ സിനിമയുടെ ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചിരുന്നു.
450 കോടി രൂപയിൽ പൂർത്തിയാവുന്ന ഈ ചിത്രം റിലീസിന് മുമ്പ് തന്നെ 325 കോടി രൂപ സ്വന്തമാക്കി എന്ന് അണിയറ പ്രവർത്തകർ പറഞ്ഞു. ഡിജിറ്റൽ സാറ്റലൈറ്റ് അവകാശത്തിലൂടെയാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്. സീ 5, നെറ്റ്ഫ്ലിക്സ്, സ്റ്റാർ ഗ്രൂപ്പ്, മുതലായവയാണ് റൈറ്റ് സ്വന്തമാക്കിയ കമ്പനികൾ.
രാംചരണും ജൂനിയർ എൻ ടി ആറും കേന്ദ്രകഥാപാത്രങ്ങളാവുന്ന ഈ ചിത്രത്തിൽ ആലിയ ഭട്ടും അജയ് ദേവ്ഗണും പ്രധാനവേഷത്തിലെത്തുന്നുണ്ട്. കൂടാതെ ബോളിവുഡിലെയും ടോളിവുഡിലെയും പ്രമുഖ താരങ്ങളാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്.
വി വിജയേന്ദ്ര പ്രസാദ് തിരക്കഥയൊരുക്കുന്ന ഈ ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം, എന്നീ ഭാഷകൾക്ക് പുറമേ വിദേശ ഭാഷകളിലും ഇറങ്ങും.