നായാട്ട് തമിഴ് ഹിന്ദി തെലുങ്ക് ഭാഷകളിലേക്ക് റീമേക്കുകൾ

മികച്ച പ്രേക്ഷക നിരൂപക പ്രശംസ നേടിയ ചിത്രമാണ് മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത നായാട്ട്. കുഞ്ചാക്കോ ബോബൻ നിമിഷ ജോർജ് ജോർജ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായ ഈ ചിത്രം ഇപ്പോഴിതാ തമിഴ് ഹിന്ദി തെലുങ്ക് എന്നീ ഭാഷകളിലേക്ക് റീമേക്കിന് ഒരുങ്ങുകയാണ്.

ഗൗതം വാസുദേവ് മേനോനാണ് തമിഴിൽ ചിത്രം സംവിധാനം ചെയ്യുന്നത്. റീമേക്കുമായി ബന്ധപ്പെട്ട് മറ്റു വിവരങ്ങൾ ഒന്നും തന്നെ പുറത്ത് വന്നിട്ടില്ല –
തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയ നായാട്ട് കോവിഡ് പ്രതിസന്ധിയെ തുടർന്ന് പിന്നീട് നെറ്റ്ഫ്ലിക്സിലും പ്രദർശനത്തിനെത്തിയിരുന്നു.

കുഞ്ചാക്കോബോബന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് നായാട്ടിലെ പ്രവീൺ മൈക്കിൾ എന്നാണ് പലരും അഭിപ്രായപ്പെട്ടത്. ജോജുവിന്റെയും നിമിഷയുടെയും കഥാപാത്രങ്ങളും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.

ജോജു ജോർജ്ജിന് കരിയർ ബ്രേക്ക് നൽകിയ ജോസഫിന്റെ തിരക്കഥാകൃത്തായ ഷാഹി കബീർ ആണ് നായാട്ടിനും രചന നിർവഹിച്ചിരിക്കുന്നത്. ഗാൾഡ് കോയിൻ മോഷൻ പിക്ചർ കമ്പനി, മാർട്ടിൻ പ്രക്കാട്ട് ഫിലിംസ് എന്നി ബാനറുകളിൽ സംവിധായകൻ രഞ്ജിത്ത്, പി എം ശശിധരൻ, മാർട്ടിൻ പ്രക്കാട്ട് എന്നിവർ ചേർന്ന് നിർമ്മിച്ച ഈ സർവൈവൽ ത്രില്ലർ ചിത്രത്തിന്റെ ചായാഗ്രഹണം ഷൈജു ഖാലിദ് നിർവ്വഹിക്കുന്നു. ചാർലി പുറത്തിറങ്ങി ആറു വർഷത്തിനു ശേഷമാണ് മാർട്ടിൻ പ്രക്കാട്ട് പുതിയ ചിത്രവുമായെത്തുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →