ബാഡ്മിന്റൺ ക്വാർട്ടറിൽ ജപ്പാന്‍റെ അകാനെ യമാഗുച്ചിയെ 21-13, 22-20 എന്ന സ്‌കോറില്‍ തോൽപ്പിച്ച് പി.വി. സിന്ധു സെമിയിലെത്തി .
റിയോ ഒളിംപിക്‌സില്‍ വെള്ളി മെഡൽ ജേതാവാണ് പി.വി. സിന്ധു. തുടര്‍ച്ചയായ രണ്ടാം ഒളിംപിക്‌സിലാണ് സിന്ധു സെമിയില്‍ പ്രവേശിക്കുന്നത്. തുടർച്ചയായി രണ്ട് ഒളിമ്പിക്‌സുകളിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന നേട്ടമാണ് 30/07/2021 വെള്ളിയാഴ്ച ക്വാർട്ടർ പോരാട്ടത്തിനപ്പുറം സിന്ധുവിനെ കാത്തിരിക്കുന്നത്.
Read Also: ഒളിമ്പിക്സ് ഇന്ത്യ: ഹോക്കിയില്‍ അയര്‍ലന്‍ഡിനെ പൂട്ടി ഇന്ത്യൻ വനിതകൾ
സെമി 31/07/2021 ശനിയാഴ്ച ഉച്ചയ്‌ക്ക് ശേഷം നടക്കും. ലോക ഒന്നാം നമ്പർ താരം തായ് സു-യിങ് ആണ് സിന്ധുവിൻ്റെ എതിരാളി.