ന്യൂഡൽഹി: സിബിഎസ്‌സി പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99. 37 ആണ് ഇത്തവണത്തെ വിജയ ശതമാനം. ഫലം സിബിഎസ്‌സിയുടെ. cbseresults.nic.in എന്ന വെബ്ബ്‌സൈറ്റില്‍ ലഭ്യമാണ്.
ആകെ 70004 പേരാണ് പരീക്ഷ എഴുതിയത്. ഇതില്‍ പെണ്‍കുട്ടികളുടെ വിജയ ശതമാനം 99. 67 ഉം, ആണ്‍കുട്ടിുകളുടെ വിജയ ശതമാനം 99.13 ശതമാനവുമാണ്. കേന്ദ്രീയ വിദ്യാലയങ്ങളില്‍ നൂറു ശതമാനം വിജയമാണ് ഇത്തവണ സ്ഥീരീകരിച്ചിട്ടുള്ളത്.
പരീക്ഷാഫലം results.nic.in , cbseresults.nic.in , cbse.nic.in എന്നീ വെബ്ബ് സൈറ്റുകളിലും ലഭ്യമാണ്.
കൊവിഡ് സാഹചര്യത്തില്‍ പ്രത്യേക മൂല്യ നിർണയ രീതിയിലൂടെയാണ് ഫലപ്രഖ്യാപനം നടത്തിയത്. പത്ത്, പതിനൊന്ന് ക്ലാസ്സുകളിലെ മാർക്കുകളുടെ 30 ശതമാനം വീതം വെയ്റ്റേജും പന്ത്രണ്ടാം ക്ലാസ്സിലെ പ്രാക്ടിക്കല്‍ പരീക്ഷകളുടെ 40 ശതമാനം വെയ്റ്റേജും ഉള്‍ക്കൊള്ളിച്ച് 30, 30, 40 എന്ന രീതിയിലാണ് മൂല്യനിർണ്ണയം നടത്തിയത്.
സ്കൂളുകൾ നേരത്തെ തന്നെ മൂന്ന് വർഷത്തെ മാർക്കുകൾ തിട്ടപ്പെടുത്തി സിബിഎസ്ഇക്ക് സമർപ്പിച്ചിരുന്നു. അതേസമയം മാനദണ്ഡം അനുസരിച്ച് യോഗ്യത നേടാത്ത കുട്ടികൾക്കും മാർക്കുകൾ മെച്ചപ്പെടുത്താൻ ആഗ്രഹമുള്ള കുട്ടികൾക്കും വീണ്ടും പരീക്ഷ എഴുതാൻ അവസരം നൽകുമെന്ന് സിബിഎസ്ഇ വ്യക്തമാക്കിയിട്ടുണ്ട്. മാർക്കുകൾ സംബന്ധിച്ച് പരാതികൾ പരിഹരിക്കാൻ സ്കൂൾ തലത്തിലും സോണൽ തലത്തിലും സമിതിക്കൾക്ക് സിബിഎസ്ഇ രൂപം നൽകിയിട്ടുണ്ട്.