പത്തനംതിട്ട: കണ്ടെയ്ന്‍മെന്റ് സോണുകളിലെ വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തുന്നവരെ തടയരുത്: ജില്ലാ കളക്ടര്‍

September 1, 2021

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ഉള്ളതിനാല്‍ ഇവിടേക്കെത്തുന്ന പൊതുജനങ്ങളെയും ഉദ്യോഗസ്ഥരെയും തടയരുതെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്. അയ്യര്‍ നിര്‍ദേശിച്ചു. സെക്ടറല്‍ മജിസ്‌ട്രേറ്റ്, പോലീസ്, ജാഗ്രതാ സമിതികള്‍ തുടങ്ങിയവ നിയന്ത്രിത മേഖലകളിലെ പരിശോധനകള്‍ ഉറപ്പാക്കണമെന്നും …

പത്തനംതിട്ട: സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം സ്വകാര്യ ആശുപത്രികളും തയ്യാറായിരിക്കണം: ജില്ലാ കളക്ടര്‍

August 16, 2021

പത്തനംതിട്ട: കോവിഡ് മൂന്നാം തരംഗം ഉണ്ടായാല്‍ പ്രതിരോധിക്കുവാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളോടൊപ്പം തന്നെ സ്വകാര്യ ആശുപത്രികളും തയ്യാറായിരിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്.അയ്യര്‍ പറഞ്ഞു. കോവിഡ് 19  പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ സ്വകാര്യ ആശുപത്രികളുടെ പ്രതിനിധികളുമായി ഓണ്‍ലൈന്‍ യോഗത്തില്‍ അധ്യക്ഷത …

പത്തനംതിട്ട: റിംഗ് റോഡ് വികസനത്തിനോടനുബന്ധിച്ച് യോഗം ചേര്‍ന്നു

August 11, 2021

ഇരുവശവും നടപ്പാത, ചെടികള്‍, ഇരിപ്പിടങ്ങള്‍, ജംഗ്ഷനുകളുടെ വിപുലീകരണം തുടങ്ങിയവ ലക്ഷ്യമിടുന്നു പത്തനംതിട്ട: പത്തനംതിട്ട റിംഗ് റോഡ് വികസനവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ യോഗം ചേര്‍ന്നു. റിംഗ് റോഡ് വികസനവുമായി ബന്ധപ്പെട്ട് ജില്ലാ ടൂറിസം …

പത്തനംതിട്ട: ഒരാഴ്ചയ്ക്കുള്ളില്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ 100 ശതമാനം കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കും: ജില്ലാ കളക്ടര്‍

August 9, 2021

പത്തനംതിട്ട: സംസ്ഥാന സര്‍ക്കാരിന്റെ ഗോത്രാരോഗ്യ വാരത്തിന്റെ ഭാഗമായി ഒരാഴ്ചയ്ക്കുള്ളില്‍ പത്തനംതിട്ട ജില്ലയില്‍ പട്ടികവര്‍ഗ വിഭാഗത്തില്‍ 100 ശതമാനം കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ പറഞ്ഞു. കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു …

പത്തനംതിട്ട: കോവിഡ് വാക്‌സിനേഷന് സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തം വര്‍ധിപ്പിക്കും: ജില്ലാ കളക്ടര്‍

July 30, 2021

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ കോവിഡ് വാക്‌സിനേഷന്‍ നടപടികളില്‍ സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ പറഞ്ഞു. കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. ജില്ലയിലെ അഗതിമന്ദിരങ്ങളില്‍ നൂറു ശതമാനം വാക്‌സിനേഷന്‍ …

പത്തനംതിട്ട: സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തും: ജില്ലാ കളക്ടര്‍

July 26, 2021

പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ പറഞ്ഞു. കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. ജില്ലയില്‍ കോവിഡ് കേസുകള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടാണ് സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ പ്രവര്‍ത്തനം …

പത്തനംതിട്ട: വായനയിലൂടെ പുതിയ ലോകം സൃഷ്ടിക്കാന്‍ കുട്ടികള്‍ക്ക് സാധിക്കും: ജില്ലാ കളക്ടര്‍

July 24, 2021

പത്തനംതിട്ട: വായനയിലൂടെ പുതിയ ലോകം സൃഷ്ടിക്കാന്‍ കുട്ടികള്‍ക്ക് സാധിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. പുസ്തകങ്ങളിലൂടെ പുതിയ ലോകങ്ങള്‍ കാണാനും അറിയാനും കുട്ടികള്‍ക്ക് സാധിക്കട്ടെയെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. വായന പക്ഷാചരണത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ …

പത്തനംതിട്ട: പമ്പയിലേക്കുള്ള മുടങ്ങിക്കിടന്ന രണ്ടു ബസ് സര്‍വീസുകള്‍ പുനരാരംഭിക്കും: ജില്ലാ കളക്ടര്‍

July 20, 2021

പത്തനംതിട്ട: പമ്പയിലേക്കുള്ള മുടങ്ങിക്കിടന്നിരുന്ന കെഎസ്ആര്‍ടിസിയുടെ രണ്ടു സ്ഥിര ബസ് സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ പറഞ്ഞു. കൊട്ടാരക്കര-പത്തനംതിട്ട-പമ്പ, തിരുവനന്തപുരം- പുനലൂര്‍-പമ്പ എന്നീ സര്‍വീസുകളാണ് ഉടന്‍ പുനരാരംഭിക്കുക. കര്‍ക്കടക മാസ പൂജയ്ക്കായി ശബരിമല നട തുറന്ന സാഹചര്യത്തില്‍ വിവിധ …

പത്തനംതിട്ട: ജെന്‍ഡര്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ക്ക് ജില്ലയില്‍ തുടക്കമായി

July 16, 2021

പത്തനംതിട്ട: ജില്ലാ വനിതാ ശിശുവികസന ഓഫീസിന്റെയും മഹിളാശക്തി കേന്ദ്രയുടെയും നേതൃത്വത്തില്‍ പത്തനംതിട്ട ജില്ലാതല ജെന്‍ഡര്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ക്ക് തുടക്കമായി. ജില്ലാ കളക്ടര്‍. ഡോ. ദിവ്യ.എസ് അയ്യര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സ്ത്രീകള്‍ക്കെതിരെ എല്ലാ കാലഘട്ടത്തിലും അതിക്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും പുതിയ തലമുറ അതിനെതിരെ …