ആ സ്വപ്നം പൊലിഞ്ഞു ; ബോക്സിംഗിൽ മേരി കോം പുറത്ത്

ടോക്യോ: ​ടോക്യോ ഒളിമ്പിക്​സിൽ ഇന്ത്യക്ക്​ നിരാശ സമ്മാനിച്ച്​ വനിത വിഭാഗം ബോക്​സിങ്ങിൽ മേരി കോം പുറത്ത്​. പ്രീ ക്വാർട്ടറിൽ കൊളംബിയയുടെ മൂന്നാം സീഡ്​ താരം ഇൻഗ്രിറ്റ്​ വലൻസിയയോട്​ പരാജയപ്പെട്ടാണ്​ മേരികോം പുറത്തായത്​.

സ്പ്ലിറ്റ്​ ഡിസിഷനിലൂടെയാണ്​ കൊളംബിയൻ താരത്തെ വിജയിയായി പ്രഖ്യാപിച്ചത്​. അഞ്ച്​ ജഡ്​ജ്​മാരിൽ നാല്​ പേരും കൊളംബിയൻ താരത്തെ അനുകൂലിച്ചപ്പോൾ ഒരാൾ മാത്രമാണ്​ മേരികോമിനൊപ്പം നിന്നത്​. ആദ്യ റൗണ്ടിലെ മോശം പ്രകടനമാണ്​ മേരികോമിന്​ തിരിച്ചടിയായത്​.

മേരികോമിന്റെ വിടവാങ്ങൽ ഒളിമ്പിക്​സായിരുന്നു ഇത്​​. നേരത്തെ ലണ്ടൻ ഒളിമ്പിക്​സിൽ മേരികോം ​രാജ്യത്തിനായി വെങ്കല മെഡൽ നേടിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →