മലപ്പുറം : ഓണ്‍ലൈന്‍ ക്ലാസിന്റെ മറവില്‍ വിദ്യാര്‍ത്ഥിക്ക് അശ്ലീല ചിത്രങ്ങള്‍ അയച്ച വ്യാജ അദ്ധ്യാപകന്‍ പിടിയിലായി. വളാഞ്ചേരി എടയൂര്‍ സ്വദേശി പനച്ചിക്കല്‍ ഫൈസ് മുഹമ്മദ് സാലിഹിനെയാണ് (24)ചങ്ങരംകുളം പോലീസ് അറസ്‌റ്റ് ചെയ്‌തത്.
ചങ്ങരംകുളം സ്വദേശിയായ 12 കാരനെയാണ് അദ്ധ്യാപകനാണെന്ന് തെറ്റി ധരിപ്പിച്ച വാട്‌സാപ്പില്‍ സൗഹൃദം സ്ഥാപിക്കുകയും പിന്നീട് അശ്ലീല ചുവയുളള മെസേജുകളും ഫോട്ടോയും അയക്കുകയും ചെയ്‌തത്. മാതാപിതാക്കള്‍ വിവരം അറിയിച്ചതനുസരിച്ച ചൈല്‍ഡ് ലൈന്‍ നല്‍കിയ പരാതിയിലാണ് ഇയാള്‍ പിടിയിലായത്. ഓപ്പറേഷന്‍ പിഹണ്ട് പരിശോധനയിലും ഇയാള്‍ നേരത്തെ പിടിയിലായിരുന്നു.

