കാബൂള്‍: അഫ്ഗാനിലെ കാണ്ഡഹാര്‍ പ്രവിശ്യയിലെ പ്രശസ്ത കൊമേഡിയന്‍ ഖാഷാ സ്വാന്‍ എന്നറിയപ്പെടുന്ന നാസര്‍ മുഹമ്മദ് കൊല്ലപ്പെട്ട നിലയില്‍. 22/07/2021 വ്യാഴാഴ്ച രാത്രി അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ ഹാസ്യതാരത്തെ പിന്നീട് വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയെന്ന് പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കൊലപാതകത്തിന് പിന്നില്‍ താലിബാനാണെന്ന് ഖാഷയുടെ കുടുംബം ആരോപിച്ചു. എന്നാൽ താലിബാൻ ഇക്കാര്യം നിഷേധിക്കുകയാണ്. മുന്‍ പൊലീസുദ്യോഗസ്ഥനായ നാസര്‍ മുഹമ്മദ് പിന്നീട് കൊമേഡിയനായി. അഫ്ഗാനില്‍ ഏറെ ആരാധകരുള്ള കലാകാരനായിരുന്നു ഇദ്ദേഹം.

