‘പാർലമെൻറ് കേരള നിയമസഭ പോലെ ആക്കരുത്’; എംപിമാർക്ക് സ്പീക്കറുടെ താക്കീത്

ദില്ലി: പെ​ഗാസസ് വിഷയത്തിൽ പാർലമെന്റിലുണ്ടായ ബഹളത്തിൽ ഡീൻ കുര്യാക്കോസ് ഹൈബി ഈഡൻ, എം എ ആരിഫ് എന്നിവരെ താക്കീത് ചെയ്ത് ലോക്സഭാ സ്പീക്കർ. ലോക്സഭാ നടപടികൾ തുടരുമ്പോൾ പേപ്പർ വലിച്ചുകീറി എറി‍ഞ്ഞതിനാണ് പന്ത്രണ്ട് എംപിമാരെ സ്പീക്കർ ഓം ബിർള 28/07/2021 ബുധനാഴ്ച വിളിച്ചുവരുത്തി താക്കീത് ചെയ്തത്.

പാർലമെൻറ് കേരള നിയമസഭ പോലെ ആക്കരുതെന്ന് ലോക്സഭ സ്പീക്കർ എംപിമാരോട് പറഞ്ഞു. നിയമസഭാ കയ്യാങ്കളി കേസ് സംബന്ധിച്ച സുപ്രീംകോടതി വിധിയും സ്പീക്കർ പരാമർശിച്ചു. 

Read Also: ശിവൻകുട്ടിയടക്കമുള്ളവർ വിചാരണ നേരിടണമെന്ന് സുപ്രീംകോടതി, സർക്കാരിന് കനത്ത തിരിച്ചടി

രാഹുൽ ​ഗാന്ധി തന്നെ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരിക്കുന്ന സാഹചര്യത്തിൽ വിഷയം അടിയന്തരമായി പ​രിഹരിക്കണമെന്നായിരുന്നു എംപിമാരുടെ ആവശ്യം. ഇത് അം​ഗീകരിക്കാത്ത സാഹചര്യത്തിലായിരുന്നു എംപിമാർ ബഹളം വച്ചത്.  

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →