മരംമുറിക്കല്‍ ഉത്തരവ്‌ ചട്ടവിരുദ്ധമല്ലെന്ന്‌ സ്‌പീക്കറുടെ റുളിംഗ്‌

തിരുവനന്തപുരം : കര്‍ഷകര്‍ തങ്ങളുടെ പട്ടയ ഭൂമിയില്‍ നട്ടുപിടിപ്പിച്ചതോ ,കിളിര്‍ത്തുവന്നതോ ആയ ചന്ദനമൊഴിച്ചുളള മരങ്ങള്‍ മുറിച്ചുമാറ്റാന്‍ അനുവദിച്ച്‌ 2020 ഒക്ടോബര്‍ 24ന്‌ റവന്യൂ വകുപ്പ്‌ ഇറക്കിയ ഉത്തരവ്‌ ചട്ടവിരുദ്ധമല്ലെന്ന്‌ വ്യക്തമാക്കി സ്‌പീക്കറുടെ റൂളിംഗ്‌. ഉത്തരവ്‌ 1964ലെ ഭൂപതിവ്‌ ചട്ടത്തിലെ വ്യവസ്ഥകള്‍ക്ക്‌ വിരുദ്ധമാണെന്നും ഒരു ചട്ട ഭേതഗതിയിലൂടെ വരുത്തേണ്ട മാറ്റങ്ങള്‍ നടപടി ക്രമങ്ങള്‍ പാലിക്കാതെയും 1988 ഏപ്രില്‍ ഏഴിന്‌ അന്നത്തെ സ്‌പീക്കറുടെ റൂളിംഗിന്‌ വിരുദ്ധമായും ഉളളതാണെന്ന്‌ കാട്ടി പ്രതിപക്ഷ നേതാവ്‌ വിഡി സതീശന്‍ ഉന്നയിച്ച ക്രമ പ്രശ്‌നത്തിലാണ്‌ സ്‌പീക്കര്‍ എംപി രാജേഷ്‌ റൂളിംഗ്‌ നല്‍കിയത്‌.

1964ലെ ഭൂപതിവ്‌ ചട്ടങ്ങളിലെയും 2005ലെ കേരള പ്രമോഷന്‍ ഓഫ്‌ ട്രീസ്‌ ഗ്രോത്ത്‌ ഇന്‍ നോണ്‍ ഫോറസ്‌റ്റ്‌ ആക്ടിലേയും 2003ലെ കേരളാ ഫോറസ്‌റ്റ് (വെസ്‌റ്റിംഗ്‌ ആന്‍ഡ്‌ മാനേജ്‌മെന്റ് ഓഫ്‌ ഇ്‌കോളജിക്കലി ഫ്രജൈല്‍ ലാന്‍ഡ്‌സ്‌ ) ആക്ടിലെയും വ്യവസ്ഥകള്‍ക്ക്‌ വ്യക്തത വരുത്തുന്ന ഉത്തരവ്‌ മാത്രമാണ്‌ പുറപ്പെടുവിച്ചതെന്ന്‌ റവന്യൂ മന്ത്രി കെ.രാജന്‍ വിശദീകരിച്ചു. ഇതുകൂടി കണക്കിലെടുത്താണ്‌ സ്‌പീക്കറുടെ റൂളിംഗ്‌.

Share
അഭിപ്രായം എഴുതാം