തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിലെ സുപ്രീം കോടതി വിധിക്കു പിന്നാലെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയെ പിന്തുണച്ച് സിപിഐഎം. വി ശിവന്‍കുട്ടി രാജിവെക്കേണ്ട സാഹചര്യമില്ലെന്നും വിചാരണ നേരിടട്ടെയെന്നുമാണ് സിപിഐഎം നിലപാട്. നിയമസഭാ കയ്യാങ്കളി കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട സര്‍ക്കാര്‍ ഹരജി സുപ്രീംകോടതി തള്ളിയതിന് പിന്നാലെയാണ് പാര്‍ട്ടി നിലപാട് വ്യക്തമാക്കിയത്.
വിധി വന്നതിന് പിന്നാലെ ശിവന്‍കുട്ടിയുടെ രാജി ആവശ്യം ശക്തമാക്കിയിരിക്കുകയാണ് പ്രതിപക്ഷം. കേസില്‍ വിചാരണ നേരിടുന്ന വ്യക്തി ധാര്‍മ്മികതയുണ്ടെങ്കില്‍ മന്ത്രിസ്ഥാനത്ത് നിന്നും രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും വ്യക്തമാക്കി.