‘വിചാരണ നടക്കട്ടെ’, ചിരിച്ചുകൊണ്ട് ജോസ് കെ മാണി; ആവര്‍ത്തിച്ച് ചോദിച്ചിട്ടും രാജിയില്‍ പ്രതികരണമില്ല

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസില്‍ സുപ്രിംകോടതി വിധി പ്രകാരം വിചാരണ നടപടികള്‍ മുന്നോട്ടുപോകട്ടെയെന്ന് ജോസ് കെ മാണി. നിയമസഭയിലുണ്ടായ സംഭവവികാസങ്ങളില്‍ എംഎല്‍എമാരും ഇതുമായി ബന്ധപ്പെട്ട അംഗങ്ങളും വിചാരണ നേരിടണമെന്നാണ് സുപ്രിംകോടതി പ്രഖ്യാപിച്ചിരിക്കുന്നത്. അതിന്റെ തെറ്റിലേക്കും ശരിയിലേക്കും പോകാനില്ല. മറ്റുകാര്യങ്ങള്‍ വിചാരണ വരുമ്പോള്‍ ആ ഘട്ടത്തില്‍ പറയാമെന്നും ജോസ് കെ മാണി 28/07/21 ബുധനാഴ്ച പറഞ്ഞു.

ഇക്കാര്യത്തില്‍ കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാട് എന്താണെന്നും അത് എങ്ങനെയുണ്ടായെന്നും ജനങ്ങള്‍ക്ക് അറിയാം. ഇനിയും അത് ചര്‍ച്ചചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്നും ജോസ് കെ മാണി കൂട്ടിച്ചേര്‍ത്തു.

അതേസമയം, വി ശിവന്‍കുട്ടിയുടെ രാജി സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് രാജിക്കാര്യത്തെക്കുറിച്ച് മന്ത്രി തന്നെ പത്രസമ്മേളനം വിളിച്ച് തീരുമാനമറിയിച്ചിട്ടുണ്ടല്ലോ എന്നായിരുന്നു ജോസ് കെ മാണിയുടെ മറുപടി. മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ചു ചോദിച്ചിട്ടും രാജി കാര്യത്തില്‍ നിലപാട് വ്യക്തമാക്കാന്‍ ജോസ് കെ മാണി തയ്യാറായില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →