തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളികേസ് പിന്‍വലിക്കണമെന്ന സര്‍ക്കാര്‍ ഹർജി തള്ളിയ സുപ്രീംകോടതി വിധി അംഗീകരിക്കുന്നുവെന്ന് മന്ത്രി വി ശിവന്‍കുട്ടി. നിരപരാധിത്വം വിചാരണ കോടതിയില്‍ തെളിയിക്കുമെന്നും ജനങ്ങള്‍ക്ക് വേണ്ടി കമ്മ്യൂണിസ്റ്റുകാര്‍ നടത്തുന്ന സമരപോരാട്ടങ്ങള്‍ ഏറെയുണ്ടെന്നും ശിവന്‍കുട്ടി പറഞ്ഞു. മന്ത്രിസ്ഥാനമോ എംഎല്‍എ സ്ഥാനമോ രാജിവെക്കേണ്ട സാഹചര്യമില്ലെന്നും ശിവന്‍കുട്ടി 28/07/21 ബുധനാഴ്ച വ്യക്തമാക്കി.
“സുപ്രീംകോടതി വിധി അംഗീകരിക്കുന്നു. എല്ലാ ബഹുമാനവും നിലനിര്‍ത്തി വിധി അംഗീകരിക്കുന്നു. ഭരണഘടനാപരമായ കാര്യങ്ങള്‍ മാത്രമാണ് കോടതി പരിശോധിച്ചതെന്നാണ് മനസിലാക്കുന്നത്. വിശദാംശങ്ങള്‍ പരിശോധിക്കും. വിചാരണ കോടതിയില്‍ കേസ് നടത്തുകയും അവിടെ നിരപരാദിത്വം തെളിയിക്കുകയും ചെയ്യും.”- വി ശിവന്‍ കുട്ടി പറഞ്ഞു.
ജനങ്ങള്‍ വേണ്ടി കമ്മ്യൂണിസ്റ്റുകാര്‍ നടത്തുന്ന സമരപോരാട്ടങ്ങള്‍ ഏറെയുണ്ട്. ധാരാളം കേസുകളില്‍ വിചാരണ നേരിടാറുണ്ട്. ഇതൊരു പ്രത്യേക കേസാണ്. വിധിയെ മാനിച്ചുകൊണ്ട് വിചാരണ കോടതിയില്‍ ഹാജരാവുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.