ടോക്കിയോ: ഒളിംപിക്‌സ് ഹോക്കിയില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് തുടര്‍ച്ചയായ മൂന്നാം തോല്‍വി. നിലവിലെ ചാമ്പ്യന്മാരായ ബ്രിട്ടനെതിരെ 4-1ന്‍റെ തോല്‍വിയാണ് റാണി രാംപാലും സംഘവും വഴങ്ങിയത്. പൂള്‍ എയില്‍ അവസാന സ്ഥാനക്കാരാണ് ഇന്ത്യ. നേരത്തെ നെതര്‍ലന്‍ഡ്‌സിനോടും ജര്‍മനിയോടും ഇന്ത്യന്‍ വനിതകള്‍ പരാജയപ്പെട്ടിരുന്നു.
Read Also: ഒളിമ്പിക്സ്: ഇടിക്കൂട്ടില്‍ ഒരു ജയമകലെ മെഡല്‍
ബാഡ്മിൻ്റണിൽ ഹോങ് കോങ് താരം ച്യുങ് ങാനെ 21-9, 21-16 എന്ന സ്കോറുകൾക്ക് പരാജയപ്പെടുത്തി ഇന്ത്യയുടെ പിവി സിന്ധു നോക്കൗട്ട് റൗണ്ടിലെത്തി. ആദ്യ സെറ്റ് അനായാസം സ്വന്തമാക്കിയ സിന്ധുവിന് രണ്ടാം സെറ്റിൻ്റെ തുടക്കത്തിൽ ച്യുങ് കനത്ത വെല്ലുവിളി ഉയർത്തിയെങ്കിലും അത് മറികടന്ന് ഇന്ത്യൻ താരം മത്സരം സ്വന്തമാക്കുകയായിരുന്നു.

