ഒളിമ്പിക്സ്: ഇടിക്കൂട്ടില്‍ ഒരു ജയമകലെ മെഡല്‍

ടോക്യോ: ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യക്ക് ആശ്വാസമായി ലോവ്‌ലിന ബോർഗോഹൈൻ. വനിതകളുടെ 69 കിലോഗ്രാം ബോക്സിംഗിൽ ജർമ്മനിയുടെ നദാനി അപെറ്റ്‌സിനെയാണ് ഇന്ത്യന്‍ താരം ഇടിച്ചിട്ടത്. സ്കോർ 3-2. ഒരു ജയം കൂടി നേടിയാല്‍ അസമിൽ നിന്ന് ഒളിമ്പിക്സിൽ മത്സരിക്കുന്ന ആദ്യ വനിതാ അത്‌ലറ്റ് താരത്തിന് മെഡലുറപ്പിക്കാം.

പുരുഷ വിഭാഗം ബോക്‌സര്‍മാര്‍ നിരാശപ്പെടുത്തുന്ന പ്രകടനം പുറത്തെടുക്കുമ്പോഴാണ് വനിതകളുടെ മുന്നേറ്റം. നേരത്തെ മേരി കോം അവസാന പതിനാറിലെത്തിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →