പീച്ചിഡാം തുറക്കാന്‍ സാധ്യതയെന്ന്‌ ജില്ലാ കളക്ടര്‍

തൃശൂര്‍ : പീച്ചിഡാം തുഥക്കാന്‍ സാധ്യതയെന്ന് തൃശൂര്‍ ജില്ലാകളക്ടര്‍ അറിയിച്ചു. റിസര്‍വോയറില്‍ ജലവിതാനം 76.4 അടിയായി ഉയര്‍ന്നതിനെ തുടര്‍ന്നാണ്‌ ഡാം തുറക്കാനുളള സാധ്യാതയുണ്ടെന്ന്‌ കളക്ടര്‍ അറിയിച്ചത്‌. 2021 ജൂലൈ 27ന്‌ രാവിലെ 10 മണിക്ക്‌ ഡാമിന്റെ നാല്‌ ഷട്ടറുകള്‍ രണ്ട്‌ ഇഞ്ചുവീതം തുറക്കാന്‍ ഇടയുണ്ടെന്നും പുഴയോരത്ത്‌ താമസിക്കുന്നവര്‍ ജാഗ്രതപാലിക്കണമെന്നും എക്‌സിക്യൂട്ടീവ്‌ എഞ്ചിനിനീയര്‍ അറിയിച്ചു.

റിസര്‍വോയറിലേക്കു വരുന്ന ജലവിതാനം കണക്കിലെടുത്ത്‌ ചൊവ്വാഴ്‌ച രാവിലെ 8 മണിക്ക്‌ അപ്പര്‍ റൂള്‍ കര്‍വിന്റെ ജലവിതാനത്തെ മറികടക്കാന്‍ സാധ്യത യുളളതിനാലാണ്‌ ഷട്ടറുകള്‍ തുറക്കുക. ഷോളയാര്‍ ഡാമില്‍ 2646.2 അടിയാണ്‌ നിലവിലെ ജലനിരപ്പ്‌. ചിമ്മിനിഡാം 70.00 മീറ്റര്‍ ,പെരിങ്ങല്‍ക്കുത്ത്‌ ഡാം 419.40 മീറ്റര്‍,വാഴാനി ഡാം 55.27 മീറ്റര്‍ എന്നിങ്ങനെയാണ്‌ പ്രധാന ഡാമുകളിലെ ജലനിരപ്പ്‌. വാഴാനി ഒഴികെയുളള ഡാമുകളില്‍ 60 ശതമാനത്തിന്‌ മുകളിലാണ്‌ ജലനിരപ്പ്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →