ഭാര്യയുടെ കാമുകന്‌ നേരെ വെടിയുതിര്‍ത്തു. ഭര്‍ത്താവ്‌ ഒളിവില്‍

ആലപ്പുഴ : ഭാര്യയുടെ കാമുകന്‌ നേരെ ഭര്‍ത്താവ്‌ വെടിയുതിര്‍ത്തു. ചെങ്ങന്നൂരിലാണ്‌ സംഭവം. കോട്ടയം വടവാതൂര്‍ സ്വദേശി ബെനോ വര്‍ഗീസിനാണ്‌ തുടയില്‍ വെടിയേറ്റത്‌. പ്രദീപും ഭാര്യയും തമ്മില്‍ വിവാഹ മോചനത്തിന്‌ കേസ്‌ നല്‍കിയിരുന്നു. അതിന്റെ നടപടികള്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ല.അതിനിടെയാണ്‌ ഭാര്യ കാമുകനൊപ്പം താമസിക്കുന്ന എംസി റോഡിലെ മുണ്ടന്‍കാവിലെ വാടക വീട്ടില്‍ പ്രദീപ് എത്തിയത്.

ഭാര്യ താമസിക്കുന്ന സ്ഥലത്തെത്തിയ പ്രദീപ്‌ അവരുമായി വാക്കുതര്‍ക്കമുണ്ടാവുകയും ബെനോയ്‌ക്കനേരെ വെടിയുതിര്‍ക്കുകയുമായിരുന്നു. പരിക്കേറ്റ ബെനോ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തിന്‌ ശേഷം പ്രദീപ്‌ ഒളിവിലാണ്‌ ഇതേക്കുറിച്ച് പരാതി ലഭിച്ചിട്ടില്ലെന്നും അന്വേഷണം ആരംഭിച്ചതായും പോലീസ്‌ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →