ആർഎസ്എസ് – എസ്‌ഡിപിഐ സംഘർഷം; ഒരാൾക്ക് വെട്ടേറ്റു

പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ ആര്‍എസ്എസ്, എസ്ഡിപിഐ സംഘര്‍ഷത്തില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്‍ എലപ്പുള്ളി പട്ടത്തലച്ചി സ്വദേശി സക്കീര്‍ഹുസൈനാണ് പരിക്കേറ്റത്.

26/07/2021 തിങ്കളാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. ബൈക്കിലെത്തിയ സംഘമാണ് വെട്ടിപരിക്കേല്‍പ്പിച്ചത്.  

നേരത്തെ ബിജെപി പ്രവര്‍ത്തകനായ സഞ്ജിത്തിനെ വെട്ടിയതിന്‍റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് കരുതുന്നു. കൈക്കും കഴുത്തിനും ഗുരുതരമായി പരിക്കേറ്റ സക്കീര്‍ ഹുസൈനെ കൊയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് ആര്‍എസ്എസ് പ്രവര്‍ത്തകരായ സഞ്ജിത്, സുദര്‍ശന്‍, ഷിജു, ശ്രീജിത്ത് എന്നിവര്‍ക്കായി പൊലീസ് അന്വേഷണം തുടങ്ങി. മേഖലയില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പൊലീസ് സന്നാഹമാണ് നിലയുറപ്പിച്ചിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →