കാസർഗോഡ്: ചെങ്കള പഞ്ചായത്ത് പരിധിയിൽ ഓൺലൈൻ പഠന സൗകര്യമില്ലതെ പ്രയാസപ്പെടുന്ന വിദ്യാർത്ഥികൾക്ക് കൈത്താങ്ങാവാൻ പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ, പഞ്ചായത്ത് ജീവനക്കാർ, അധ്യാപകർ, ഇതര സർക്കാർ ജീവനക്കാർ, സന്നദ്ധ സംഘടനകൾ, പൊതു ജനങ്ങൾ എന്നിവരിൽ നിന്ന് മൊബൈൽ ഫോൺ ചലഞ്ചിലേക്ക് സ്വരൂപിച്ച തുകയിൽ നിന്ന് 100 സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഖാദർ ബദരിയ നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് സഫിയ ഹാഷിം, സ്ഥിരംസമിതി അധ്യക്ഷരായ സലീം ഇടനീർ, ഹസൈനാർ ബദ്റിയ, അൻഷിഫാ അർഷാദ്, വാർഡ് മെമ്പർമാരായ ബഷീർ എൻ എ, വേണുഗോപാലൻ, സവിത, ലത്തീഫ് സികെഎം ഗിരീഷ്, ചിത്രകുമാരി, ഹരീഷ് കെ, ഫരീദ അബൂബക്കർ, ഖൈറുന്നിസ സുലൈമാൻ, മിസിരിയ, ഹസീന റഷീദ്, പി ശിവ് പ്രസാദ്, സത്താർ പള്ളിയാൻ, ഫൈസാ നൗഷാദ്, റൈഹാന താഹിർ, രാഘവേന്ദ്ര, കദീജ പി, സർഫു ഷൗക്കത്ത്, പഞ്ചായത്ത് സെക്രട്ടറി സുരേന്ദ്രൻ എം, അസിസ്റ്റന്റ് സെക്രട്ടറി രാമചന്ദ്രൻ ജി, കൃഷ്ണ കുമാർ മാഷ് അതൃക്കുഴി, മധു മാഷ് പാണർക്കുളം, വിവിധ സ്‌കൂളുകളിലെ പ്രഥമ അധ്യാപകർ തുടങ്ങിയവർ സംബന്ധിച്ചു.