ന്യൂഡൽഹി: ഇടവേളക്കു ശേഷം കർഷക സംഘടനകൾ വീണ്ടും സജീവമായ പ്രക്ഷോഭത്തിന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വേറിട്ട ഐക്യദാർഢ്യം. മൂന്ന് വിവാദ കാർഷിക നിയമങ്ങളും പിൻവലിക്കണമെന്ന ആവശ്യവുമായി ഡൽഹി നഗരമധ്യത്തിലൂടെ ട്രാക്ടറിലേറി യാത്ര ചെയ്താണ് 26/07/21 തിങ്കളാഴ്ച രാഹുൽ പാർലമെന്റിലെത്തിയത്.
പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽനിന്നുള്ള കോൺഗ്രസ് എം.പിമാരായ ദീപേന്ദർ ഹൂഡ, രവ്നീത് സിങ് ബിട്ടു, പ്രതാപ് സിങ് ബജ്വ എന്നിവർക്കൊപ്പമായിരുന്നു വിജയ് ചൗക് വഴി ട്രാക്ടർ യാത്ര.



