മുക്കുപണ്ടം പണയ തട്ടിപ്പുകേസിലെ പ്രതി റിമാന്‍ഡില്‍

കാസര്‍കോട്‌ : ഇന്ത്യന്‍ ഓവര്‍സീസ്‌ ബാങ്കിലെ 2.45 കോടി രൂപയുടെ മുക്കുപണ്ട തട്ടിപ്പുകേസിലെ ഒന്നാം പ്രതി റിമാന്‍ഡില്‍. പ്രതി മുഹമ്മദ്‌ സുഹൈറിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കൂടുതല്‍ മുക്കുപണ്ട നിര്‍മാണ സാമഗ്രികള്‍ പോലീസ് പിടിച്ചെടുത്തു.പ്രതിയെ കസ്‌റ്റ‍ഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ്‌ അന്വേഷണ സംഘത്തിന്റെ തീരുമാനം. സുഹൈറിന്റെ കൂട്ടാളികളായ 12 പേരെയും പോലീസ്‌ കസ്‌റ്റഡിയിലെടുക്കും. ബാങ്കിന്റെ ഉദുമ ശാഖയിലായിരുന്നു മുക്കുപണ്ടം തട്ടിപ്പ്‌ നടത്തിയത്‌.

. പരിശോധനയില്‍ കൂടുതല്‍ മുക്കുപണ്ടങ്ങള്‍, ചെമ്പില്‍ സ്വര്‍ണം പൂശാന്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക്ക്‌ പ്ലെയിറ്റിംഗ്‌ സാമഗ്രികള്‍, സ്വര്‍ണം പണയപ്പെടുത്തിയതിന്റെ രസീതുകള്‍ എന്നിവ കണ്ടെടുത്തു. ഉദുമ ,ബേക്കല്‍, കളനാട്‌ സ്വദേശികളാണ്‌ പ്രതികള്‍ 2020 ഒക്ടോബര്‍ മുതല്‍ 2021 ജൂണ്‍ വരെയുളള 9 മാസകാലയളവിലാണ്‌ പ്രതികള്‍ തട്ടിപ്പുകള്‍ നടത്തിയത്‌. കൂടുതലും നെകലേസ്‌ വിഭാഗത്തിലുളള ആഭരണങ്ങളായിരുന്നു പണയം വെക്കാനായി പ്രതികള്‍ കൊണ്ടുവന്നിരുന്നത്‌. ഉരച്ചുനോക്കുന്ന ഭാഗത്ത്‌ തനി സ്വര്‍ണം തന്നെ വച്ചാണ്‌ തട്ടിപ്പുനടത്തിയത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →