ടോക്യോ: ഒളിംപിക്‌സ് പുരുഷ ഹോക്കിയില്‍ 25/07/2021 ഞായറാഴ്ച ഇന്ത്യക്ക് ദയനീയ തോല്‍വി. ഓസ്‌ട്രേലിയ ഒന്നിനെതിരെ ഏഴ് ഗോളുകള്‍ക്കാണ് ഇന്ത്യയെ തകര്‍ത്തത്.
ഗ്രൂപ്പ് ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചാണ് ഇന്ത്യയെത്തിയത്. എന്നാല്‍ ആ പ്രകടനം പുറത്തെടുക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞില്ല.
ആദ്യ ക്വാര്‍ട്ടറില്‍ ഇന്ത്യക്ക് രണ്ട് പെനാല്‍റ്റി കോര്‍ണര്‍ ലഭിച്ചെങ്കിലും മുതലാക്കാനായില്ല. ഒടുവില്‍ അവസാന വിസില്‍ മുഴങ്ങിയപ്പോള്‍ 7-1 എന്ന വലിയ മാര്‍ജിനില്‍ ഇന്ത്യ പരാജയപ്പെടുകയായിരുന്നു.
രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഇന്ത്യ മൂന്ന് പോയിന്റുമായി രണ്ടാമതാണ്. 27/07/2021 ചൊവ്വാഴ്ച്ചയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

