നവാഗതനായ വിഷ്ണു നാരായണൻ സംവിധാനം ചെയ്ത് ത്രില്ലർ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രമാണ് ബനേർഘട്ട. ഷിബു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ കാർത്തിക് രാമകൃഷ്ണൻ കേന്ദ്രകഥാപാത്രമാകുന്ന ഈ ചിത്രം ആമസോൺ ഫ്രെയിമിലൂടെ റിലീസ് ചെയ്തു.
മലയാളം തമിഴ് ഭാഷകളിലായി പുറത്തിറങ്ങുന്ന ഈ ചിത്രത്തിൽ കാർത്തിക്കിനെ കൂടാതെ വിനോദ്,അനൂപ്, സുനിൽ , അനൂപ് എ എസ് , ആശാ മേനോൻ , എന്നിവരും അഭിനയിക്കുന്നു.
മാംപ്ര ഫൗണ്ടേഷന്റ സഹകരണത്തോടെ കോപ്പിറൈറ്റ് പിക്ചേഴ്സിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം അർജുൻ പ്രഭാകരൻ, ഗോകുൽ രാമകൃഷ്ണൻ എന്നിവർ ചേർന്നാണ് നിർവഹിക്കുന്നത്.

