ഒളിംപിക്‌സ്: ഷൂട്ടിംഗില്‍ നിരാശ ; ബാഡ്‌മിന്‍റണില്‍ ജയത്തുടക്കം

ടൊക്യോ ഒളിംപിക്‌സ് ഷൂട്ടിംഗില്‍ ഇന്ത്യക്ക് 25/07/2021 ഞായറാഴ്ച വീണ്ടും നിരാശ. വലിയ രീതിയിൽ പ്രതീക്ഷയർപ്പിച്ച 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ വനിതകള്‍ ഫൈനലിലെത്താതെ പുറത്തായി.

മനു ബക്കറിനും, യശ്വസിനി സിംഗിനും ഫൈനൽ യോഗ്യത നേടാനായില്ല. യോഗ്യതാ റൗണ്ടിൽ മനു ഭാക്കര്‍ 12-ാം സ്ഥാനത്തും യശസ്വിനി ദേശ്വാള്‍ 13-ാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്‌തത്. തോക്കിലെ തകരാറാണ് മനുവിന് തിരിച്ചടിയായത്.

Read More : ഒളിമ്പിക്‌സ് : ടെന്നിസിൽ ട്വിസ്റ്റ്, അട്ടിമറി

Read Also: അമ്പെയ്ത്ത്: ഇന്ത്യയുടെ ദീപിക- പ്രവീണ്‍ സഖ്യം പുറത്തായി

ബാഡ്‌മിന്‍റണില്‍ പി വി സിന്ധു ജയത്തുടക്കം നേടി. ഇസ്രയേൽ താരം പൊളിക്കാര്‍പ്പോവയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോൽപ്പിച്ചു. സ്‌കോര്‍: 21-7, 21-10.

പുരുഷന്‍മാരുടെ തുഴച്ചിലില്‍ ലൈറ്റ് വെയ്റ്റ് ഡബിൾസിൽ ഇന്ത്യ സെമിയിൽ എത്തി. അർജുൻ-അരവിന്ദ് സഖ്യമാണ് സെമിയിൽ കടന്നത്. യോഗ്യതാ റൗണ്ടിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യൻ സഖ്യം ഫിനിഷ് ചെയ്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →