മുംബൈ : പൊതു ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ഡിജിറ്റല്‍ കറന്‍സിയുടെ പരീക്ഷണം ഉടന്‍ ഉണ്ടാവുമെന്ന് റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ ടി രബിശങ്കര്‍ ഇത് നടപ്പാക്കുന്നതിനാവശ്യമായ നടപടികളുമായി മുന്നോട്ടുപോവുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം
മൊത്ത റിട്ടെയില്‍ വിഭാഗങ്ങള്‍ക്കായി ഡിജിറ്റല്‍ കറന്‍സിയുടെ പൈലറ്റ് പ്രോജക്ട് കേന്ദ്രബാങ്ക് ഉടന്‍ ആരംഭിക്കും. എന്നാല്‍ ഇത് നടപ്പിലാക്കുന്നതിന് ആര്‍ബിഐ ആക്ട് ,ഫെമ ആക്ട്, ഐടി ആക്ട് കോയിനേജ് ആക്ട് എന്നിവപോലുളള നിയമങ്ങളില്‍ ഭേതഗതി ആവശ്യമാണ്.
ഡിജിറ്റല്‍ കറന്‍സിയുടെ നേട്ടങ്ങളും അപകട സാധ്യതകളും സംബന്ധിച്ച ചര്‍ച്ചകളും പഠനങ്ങളും ആവശ്യമാണ്. ആര്‍ബിഐയുടെ ഡിജിറ്റല്‍ കറന്‍സി നിലവിലുളള കറന്‍സി നോട്ടുകളില്‍നിന്നും അധികം വ്യത്യസ്ഥമായിരിക്കില്ലെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. സമ്പദ് വ്യവസ്ഥയിലെ കറന്‍സി നോട്ടുകളുടെ ഉപയോഗം കുറക്കുന്നതിനും സ്വകാര്യ വെര്‍ച്വല്‍ കറന്‍സികളുടെ ഉപയോഗത്തില്‍ നിന്ന് പൊതുജനങ്ങള്‍ക്കുണ്ടാകുന്ന നാശ നഷ്ടങ്ങള്‍ കുറക്കുന്നതിനും ഡിജിറ്റല്‍ കറന്‍സി സഹായിക്കുമെന്ന് ഡെപ്യൂട്ടി ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.



