ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്‌റ്റ്‌ അനന്യയുടെ പങ്കാളി ജിജു ഗിരിജാ രാജുവിന്റെ പോസ്‌റ്റ്‌ മോര്‍ട്ടം ജൂലൈ 24 ന്

കൊച്ചി : ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്‌റ്റ്‌ അനന്യയുടെ പങ്കാളി ജിജുഗിരിജാ രാജിന്റെ പോസ്‌റ്റ്‌ മോര്‍ട്ടം 24.07. 2021 ന്‌ നടത്തും. വൈറ്റില തൈക്കൂടത്തെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ 23നാണ്‌ ജിജുവിന്റെ മൃതദേഹം കാണപ്പെട്ടത്‌. ഫോറന്‍സിക്ക്‌ പരിശോധനക്കുശേഷം മൃതദേഹം എണണാകുളം ജനറല്‍ ആശുപത്രിയിലേക്ക്‌ മാറ്റിയിരുന്നു. അനന്യയും ജിജുവും ഒരുമിച്ചാണ്‌ ഇടപ്പളളിയിലെ ഫ്‌ളാറ്റില്‍ കഴിഞ്ഞിരുന്നത്‌. ഇരുവരും വിവാഹിതരാവാനും തീരുമാനിച്ചിരുന്നു.

അനന്യയുടെ മരണത്തിനുശേഷം ജിജു കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്ന്‌ സുഹൃത്തുക്കള്‍ പോലീസിനോട്‌ പറഞ്ഞു. അനന്യയുടെ സംസ്‌കാരത്തിനുശേഷം കൊല്ലത്തുനിന്ന്‌ മടങ്ങിയെത്തിയ ജിജു വൈറ്റിലയില്‍ സുഹൃത്തുക്കളുടെ വീട്ടില്‍ തങ്ങുകയായിരുന്നു. ലിംഗമാറ്റ ശസ്‌ത്രക്രിയയുമായി ബന്ധപ്പെട്ട അനന്യ നല്‍കിയ പരാതിയും ഇരുവരുടെയും മരണവും പ്രത്യേക സംഘം അന്വേഷിക്കണമെന്നാവശ്യപ്പെട്ട്‌ ട്രാന്‍സ്‌ ജെന്‍ഡര്‍ സമൂഹം രംഗത്തെത്തിയിട്ടുണ്ട്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →