ആലപ്പുഴ: മാതൃകവചം: ഗര്‍ഭിണികള്‍ക്കായുള്ള വാക്‌സിനേഷന്‍, ജില്ലയില്‍ 12 ശതമാനം പൂര്‍ത്തിയായി

ആലപ്പുഴ: ജില്ലയില്‍ 19ന് ആരംഭിച്ച ‘മാതൃകവചം’ പദ്ധതി തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലായി എട്ട് പ്രധാന ആശുപത്രികളിലെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ തുടരുന്നു. ജൂലൈ 19, 21 തീയതികളിലായി 1011 ഗര്‍ഭിണികള്‍ വാക്‌സിന്‍ സ്വീകരിച്ചു. പദ്ധതി ജില്ലയില്‍ പന്ത്രണ്ട് ശതമാനം പൂര്‍ത്തിയാക്കി. ഗര്‍ഭിണികള്‍ക്ക് വാക്‌സിന്‍ ലഭിക്കുന്നതിനായി രജിസ്റ്ററേഷന്‍ ആവശ്യമില്ല. പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ തുടങ്ങിയ വ്യക്തിഗത വിവരങ്ങള്‍ അടുത്തുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നല്‍കുക. മുന്‍കൂര്‍ ലഭിക്കുന്ന അറിയിപ്പനുസരിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ദ്ദേശിക്കുന്ന വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ എത്തി വാക്‌സിന്‍ സീകരിക്കണം. ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്, ഗര്‍ഭകാല ചികിത്സക്ക് പോകുന്ന ആശുപത്രിയില്‍ നിന്നും ലഭിച്ച ഏതെങ്കിലും ചികിത്സാ രേഖ, താമസ സ്ഥലത്തെ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രത്തില്‍ നിന്നും ലഭിച്ച മാതൃ ശിശു സംരക്ഷണ കാര്‍ഡ് (അമ്മയും കുഞ്ഞും കാര്‍ഡ്) ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്ന സമ്മതപത്രം പൂരിപ്പിച്ചത് എന്നിവ വാക്‌സിനെടുക്കാനായി കേന്ദ്രത്തില്‍ പോകുമ്പോള്‍ കയ്യില്‍ കരുതണം. അമ്മയും കുഞ്ഞും കാര്‍ഡ് ലഭിച്ചിട്ടില്ലാത്ത ഗര്‍ഭിണികള്‍ ആരോഗ്യ പ്രവര്‍ത്തകരെ അറിയിച്ച് കാര്‍ഡ് വാങ്ങണമെന്നും ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

Share
അഭിപ്രായം എഴുതാം