ആലപ്പുഴ: കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ ചട്ടം 2018 പ്രകാരം മിനിമം ലീഗല്‍ സൈഡ് വളര്‍ച്ച എത്താത്ത മത്സ്യങ്ങളെ/ പൂര്‍ണ്ണ വളര്‍ച്ച എത്താത്ത മത്സ്യകുഞ്ഞുങ്ങളെ പിടിക്കുന്നത് നിയമ ലംഘനമാണ്. മത്സ്യത്തൊഴിലാളിയും യാനം ഉടമയും വളര്‍ച്ച പൂര്‍ത്തിയാകാത്ത മത്സ്യകുഞ്ഞുങ്ങളെ പിടിച്ച് വിപണനം ചെയ്യുന്നതില്‍ നിന്നും പിന്‍മാറേണ്ടതാണ്. ഇത്തരം നിയമ ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ മത്സ്യബന്ധന യാനം പിടിച്ചെടുത്ത് രജിസ്ട്രേഷന്‍, ലൈസന്‍സ് എന്നിവ ക്യാന്‍സല്‍ ചെയ്യുന്നതും പിഴ ഉള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
ആലപ്പുഴ: പൂര്‍ണ്ണ വളര്‍ച്ച എത്താത്ത മത്സ്യകുഞ്ഞുങ്ങളെ പിടിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കും
