– തദ്ദേശവാസികൾക്ക് മാത്രം ചെറുവാഹനങ്ങളിൽ യാത്രചെയ്യാം
– നിയന്ത്രണവിധേയമായി കെ.എസ്.ആർ.ടി.സി. സർവീസ്
ആലപ്പുഴ: ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ജൂലൈ 22 വ്യാഴാഴ്ച മുതൽ കളർകോട് മുതൽ ചങ്ങനാശേരി പെരുന്ന വരെയുള്ള 24.16 കിലോമീറ്റർ ദൂരത്തിൽ ചരക്കു വാഹനങ്ങളുടെയും ദീർഘദൂര വാഹനങ്ങളുടെയും ഗതാഗതം പൂർണമായി നിരോധിച്ചതായി ജില്ല പൊലീസ് മേധാവി ജി. ജയ്‌ദേവ് അറിയിച്ചു. എ.സി. റോഡ് ഉപയോഗിക്കുന്ന തദ്ദേശവാസികൾക്ക് അവരുടെ ചെറുവാഹനങ്ങളിൽ യാത്ര ചെയ്യാം.
ചെറുപാലങ്ങൾ പൊളിച്ച് പണിയുന്ന സ്ഥലങ്ങളിൽ തദ്ദേശവാസികളുടെ ചെറിയവാഹനങ്ങളും ആംബുലൻസും കടന്നുപോകാൻ താൽക്കാലിക മാർഗമൊരുക്കും. ജങ്കാർ ഉപയോഗിച്ച് എ.സി. റോഡിലേയ്ക്കും മറ്റും പ്രവേശിക്കുന്ന യാത്രികർ മറ്റ് റോഡുകൾ ഉപയോഗിക്കണം. നിയന്ത്രണവിധേയമായി കെ. എസ്.ആർ.ടി.സി. സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. എ.സി. റോഡിലേക്ക് പ്രവേശിക്കുന്നതിനും തിരികെ പോകുന്നതിനും ചെറിയ ചരക്ക് വാഹനങ്ങളും മറ്റ് അത്യാവശ്യ യാത്രക്കാരും താഴെ പറയുന്ന റോഡുകൾ ഉപയോഗിക്കണം.
പെരുന്ന- മുത്തൂർ ജംഗ്ഷൻ – പൊടിയാടി- ചക്കുളത്തുകാവ്-മുട്ടാർ -കിടങ്ങറ റോഡ്,
പെരുന്ന- ചങ്ങനാശ്ശേരി ജംഗ്ഷൻ -കുമരംകരി- കിടങ്ങറ റോഡ്,
കിടങ്ങറ -മുട്ടാർ -ചക്കുളത്തുകാവ് -തലവടി -മിത്രക്കരി -മാമ്പുഴക്കരി റോഡ്,
മാമ്പുഴക്കരി- മിത്രക്കരി- ചങ്ങംങ്കരി-തായങ്കരി -വേഴപ്ര റോഡ്,
വേഴപ്ര -തായങ്കരി -ചമ്പക്കുളം -മങ്കൊമ്പ് റോഡ്,
കിടങ്ങറ -വെളിയനാട് -പുളിങ്കുന്ന് -മങ്കൊമ്പ് ബ്ലോക്ക് ജങ്ക്ഷൻ റോഡ്,
മങ്കൊമ്പ് -ചമ്പക്കുളം -പൂപ്പള്ളി റോഡ്,
പൂപ്പള്ളി -ചമ്പക്കുളം- വൈശ്യംഭാഗം- എസ്.എൻ. കവല – കളർകോട് റോഡ്.