അമ്പലപ്പുഴ: അന്തര്‍ സംസ്ഥാന വാഹനക്കടത്ത് സംഘത്തെ പോലീസ് പിടികൂടി. അമ്പലപ്പുഴ നീര്‍ക്കുന്നം പുതുവേലില്‍ ജയകൃഷ്ണന്,(24), തൃശൂര്‍ കുന്നംകുളം 17ാം വാര്‍ഡില്‍ ഇലവന്തറ വീട്ടില്‍ ശ്രീരഞ്ജിത്ത്(40),കോട്ടയം വാഴപ്പളളി എട്ടാംവാര്‍ഡില്‍ പുതുപ്പറമ്പ് വീട്ടില്‍ സന്ദീപ് (30), തൃശൂര്‍ ചേലക്കര സ്വദേശി സജീഷ്(32), തെക്കുംകര സ്വദേശി സജീഷ്(30) എന്നിവരാണ് അറസറ്റിലായത്.
വാടകയ്ക്കെടുക്കുന്ന വാഹനങ്ങള്‍ ഉടമയറിയാതെ മറ്റ് സംസ്ഥാനങ്ങളില്‍ കൊണ്ടുപോയി പണയപ്പെടുത്തുകയായിരുന്നു സംഘം ചെയ്തിരുന്നതെന്ന് പോലീസ് പറഞ്ഞു. ചങ്ങനാശേരി സ്വദേശി രതീഷിന്റെ മാരുതി എര്‍ട്ടിഗ കാര്‍ ജയകൃഷ്ണന് വാടകയ്ക്കെടുത്ത ശേഷം തമിഴ്നാട്ടിലേക്ക് കടത്തുകയും ജിപിഎസ് ട്രാക്കര്‍ കട്ടുചെയ്യുകയും ചെയ്തു.
പറഞ്ഞ സമയത്ത് വാഹനം തിരികെ എത്തിക്കാതെയിരുന്നതിനാല് രതീഷ് അമ്പലപ്പുഴ പോലീസില്‍ പരാതി നല്കി. തുടര്‍ന്ന് അമ്പലപ്പുഴ സിഐ എസ് ദ്വിജേഷിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് കോയമ്പത്തൂരിലെ ഉക്കടത്തുനിന്നും പ്രതികളെ പിടികൂടുകയായിരുന്നു. കാണാതായ എര്‍ട്ടിഗ കാര്‍,കൊട്ടാരക്കര സ്വദേശിയുടെ ഐ20,മറ്റൊരു ഹുണ്ടായി ഇയോണ്‍ കാര്‍ എന്നിവ ഇവരില്‍ നിന്നും കണ്ടെത്തി. മൂന്നുകാറുകളുടെയും നമ്പര്‍പ്ലേറ്റ് ഊരിമാറ്റിയ നിലയിലായിരുന്നു.

