കൊച്ചിയില്‍ മാന്‍ഹോളില്‍ ശ്വാസം മുട്ടി മരിച്ചവര്‍ക്ക്‌ നഷ്ടപരിഹാരം നല്‍കാനുളള ഉത്തരവ്‌ ഉടന്‍ നടപ്പാക്കാമെന്ന്‌ വാട്ടര്‍ അതോരിറ്റി

കൊച്ചി : കൊച്ചി നഗരത്തിലെ വാട്ടര്‍ അതോരിറ്റിുടെ സ്വീവേജ്‌ പൈപ്പ്‌ലൈന്‍ വൃത്തിയാക്കാന്‍ മാന്‍ഹോളിലിറങ്ങി ശ്വാസം മുട്ടി മരിച്ച തമിഴ്‌നാട്‌ സ്വദേശികളുടെ ബന്ധുക്കള്‍ക്ക്‌ നഷ്ടപരിഹാരം നല്‍കാനുളള ഉത്തരവ്‌ ഉടന്‍ നടപ്പാക്കാമെന്ന് വാട്ടര്‍ അതോരിറ്റി ഹൈക്കോടതിയില്‍. 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന്‌ ഹൈക്കോടതി വിധിച്ചിരുന്നു. എന്നാല്‍ ഇതുവരെ വിധിനടപ്പാന്‍ തയ്യാറാകാതിരുന്ന സാഹചര്യത്തിലാണ്‌ ഇത്‌ സംബന്ധിച്ച ഹര്‍ജി ഹൈക്കോടതിയിലെത്തിയത്‌.

കഴിഞ്ഞ ദിവസം ഹര്‍ജി പരിണിച്ചപ്പോള്‍ നഷ്ടപരിഹാരം നല്‍കേണ്ടത്‌ സര്‍ക്കാരാണെന്ന്‌ വാട്ടര്‍ അതോരിറ്റി വിശദീകരിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഡിവിഷന്‍ ബെഞ്ച്‌ ഇതനുവദിച്ചില്ല. .തുടര്‍ന്നാണ്‌ ഉത്തരവ്‌ ഉടന്‍ നടപ്പാക്കാമെന്ന വാട്ടര്‍ അതോരിറ്റി വ്യക്തമാക്കിയത്‌. വിധി നടപ്പിലാക്കി ഉടന്‍ റിപ്പോര്‍ട്ട്‌ നല്‍കാമെന്ന വാട്ടര്‍ അതോരിറ്റിയുടെ വിശദീകരണത്തെ തുടര്‍ന്ന് ചീഫ്‌ ജസ്‌റ്റീസ്‌ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച്‌ ഇതുസംബന്ധിച്ച ഹര്‍ജി പിന്നീട്‌ പരിഗണിക്കാന്‍ മാറ്റി.

2014 ഏപ്രില്‍ 13ന്‌ രാവിലെയാണ്‌ എറണാകുളം ജനറല്‍ ആശുപത്രിക്ക്‌ സമീപത്തെ കൊളംബോ ജംങ്‌ഷനിലെ മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടെ ദുരന്തമുണ്ടായത്‌. തമിഴ്‌നാട്‌ ഡിണ്ടിഗല്‍ സ്വതേശികളായ മാധവന്‍, രാജു എന്നിവരാണ്‌ ശ്വാസം മുട്ടി മരിച്ചത്‌. സംഭവത്തെ തുടര്‍ന്ന്‌ ഇവരുടെ ഉറ്റവര്‍ക്ക്‌ നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന ആവശ്യപ്പെട്ട് അഭിഭാഷകനായിരുന്ന ബേസില്‍ അട്ടിപ്പേറ്റി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ ഹര്‍ജി നിലവിലിരിക്കെ 2015 നവംബറില്‍ അഭിഭാഷകന്‍ മരിച്ചു. തുടര്‍ന്ന്‌ അഡ്വ.കെപി പ്രദീപിനെ ഹൈക്കോടതി നിയോഗിച്ചാണ്‌ കേസ്‌ നടത്തിയത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →