കരുവന്നൂര്‍ വായ്‌പാ തട്ടിപ്പുകേസ്‌ ക്രൈംബ്രാഞ്ച്‌ അന്വേഷിക്കും

തൃശൂര്‍ : കരുവന്നൂര്‍ സഹകരണ ബാങ്കിലെ വായ്‌പ്പാ തട്ടിപ്പുകേസിന്റെ അന്വേഷണം സംസ്ഥാന ക്രൈം ബ്രാഞ്ചിന്‌ വിടുന്നു. പുതിയ എഫ്‌ഐ.ആര്‍ രജിസ്റ്റര്‍ ചെയ്‌ത്‌ അന്വേഷണം നടത്തണമെന്ന്‌ റുറല്‍ പോലീസ്‌ മേധാവിയുടെ ശുപാര്‍ശ പരിഗണിച്ച്‌ ഡിജിപി അനില്‍കാന്ത്‌ ഉത്തരവിട്ടു. സംഭവത്തെക്കുറിച്ച്‌ സഹകരണ വകുപ്പ് ജോയിന്റ് ജിസ്‌ട്രാര്‍ സംസ്ഥാന സഹകരണ രജിസ്‌ട്രാര്‍ക്കു നല്‍കിയ രഹസ്യ റിപ്പോര്‍ട്ടിലും വന്‍ തട്ടിപ്പ്‌ ഉറപ്പിക്കുന്നുണ്ട്‌.

100 കോടിയിലധികം രൂപയുടെ തട്ടിപ്പ്‌ നടന്നിട്ടുണ്ടെന്നും സമഗ്രമായ അന്വേഷണം ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയയ്യുന്നുണ്ട്‌ . വായ്‌പയെന്ന പേരില്‍ കോടികളാണ്‌ പല അക്കൗണ്ടുകളിലേക്കും പോയത്‌. തട്ടിപ്പുനടന്ന ഇടപാടുകളിലൊന്നിലും കൃത്യമായ രേഖകള്‍പോലും ഇല്ല. സംസ്ഥാന ക്രൈം ബ്രാഞ്ച്‌ കേസ്‌ ഏറ്റെടുക്കുന്നതിന്‌ മുമ്പേ ജില്ലാ ക്രൈംബ്രാഞ്ച്‌ നടത്തിയ അന്വേഷണത്തില്‍ പ്രതികളെല്ലാം ഒളിവിലാണെന്ന് കണ്ടെത്തിയിരുന്നു. ഇവരുടെ ബിനാമികളെന്ന് സംശയിക്കുന്ന ബന്ധുക്കളും സുഹൃത്തുക്കളും എല്ലാം നിരീക്ഷണത്തിലാണ്‌.

എല്ലാസാമ്പത്തിക വര്‍ഷാവസാനവും എല്ലാ സഹകരണ സംഘങ്ങളിലും ജോയിന്റ് രജിസ്‌ട്രാറുടെ ഓഡിറ്റ് നടക്കാറുണ്ടെങ്കിലും കഴിഞ്ഞ ആറുവര്‍ഷം നീണ്ട കരുവന്നൂര്‍ തട്ടിപ്പ്‌ പുറത്തുവരാതിരുന്നത്‌ രാഷ്ട്രീയ സ്വാധീനത്താലാണെന്ന ആരോപണം ശക്തമാണ്‌.

Share
അഭിപ്രായം എഴുതാം