പൊന്നാനി : ലോക്കഡൗണ്‍ ലംഘനത്തിന് പിഴയിട്ടതിന്റെ പകതീര്‍ക്കാന്‍ ബോംബ് ഭീഷണിയുമായി ബംഗാള്‍ സ്വദേശി. 2021 ജൂലൈ 20 ചൊവ്വാഴ്‌ച കാലത്ത് പതിനൊന്നര മണിയോടെയാണ് പൊന്നാനി പോലീസ് സ്‌റ്റേഷനിലേക്ക് ടെലഫോണിലൂടെ ഭീഷണി സന്ദേശമെത്തിയത്. ഉച്ചക്ക് 2ന് പൊന്നാനി ചമ്രവട്ടം ജംഗ്‌ഷനിലുളള കാനറാ ബാങ്കില്‍ ബോംബ് സ്‌പോടനം നടക്കുമെന്നായിരുന്നു ഭീഷണി.
ഭീഷണി സന്ദേശം വന്നയുടനെ ബോംബ് സ്‌ക്വാഡും, ഡോഗ്‌സ്‌ക്വാഡും സ്ഥലത്തെത്തി. ബാങ്കിലും പരിസരത്തും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഭീഷണി വ്യാജമാണെന്ന് ഉറപ്പായതോടെ പ്രതിയെ കണ്ടെത്താനുളള തിരച്ചില്‍ ഊര്‍ജ്ജിതമാക്കുകയായിരുന്നു. ജില്ലാ സൈബര്‍ സെല്ലിന്റെ സഹായത്തോടെ സ്‌റ്റേഷനിലേക്കുവന്ന നമ്പറിന്റെ ഉടമ ബംഗാള്‍ സ്വദേശിയായ മണ്ഡല്‍ എന്ന ആളാണെന്ന് തിരിച്ചറിഞ്ഞു.ഫോണിന്റെ ലൊക്കേഷന്‍ കണ്ടെത്തി പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്‌തു. മദ്യലഹരിയിലായിരുന്ന പ്രതിയെ പൊന്നാനി സ്റ്റേഷനില്‍ എത്തിക്കുകയും പ്രതിയുടെ പേരില്‍ കേസെടുക്കകുയും ചെയ്‌തു.
കഴിഞ്ഞ ദിവസം ലോക്‌ഡൗണ്‍ ലംഘനത്തിന്റെ പേരില്‍ ഇയാള്‍ക്കെതിരെ പോലീസും ആരോഗ്യ വകുപ്പും പിഴ ചുമത്തിയിരുന്നു. അകതിന്റെ ദേഷ്യത്തില്‍ പോലീസിനെ ബുദ്ധിമുട്ടിക്കാന്‍ വേണ്ടിയാണ് ബാങ്കില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശം ഇയാള്‍ സ്‌റ്റേഷനില്‍ വിളിച്ചുപറഞ്ഞതെന്നാണ് പോലീസ് പറയുന്നത്.

