തൃശ്ശൂർ: പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് മത്സ്യം കേട് കൂടാതെ സൂക്ഷിക്കുന്നതിന് സഹായകമായ ഇൻസുലേറ്റഡ് ഫിഷ് ബോക്സുകൾ ഫിഷറീസ് വകുപ്പ് നൽകുന്നു. ഇതിനുള്ള അപേക്ഷ മത്സ്യഭവനുകളിൽ സൗജന്യമായി ലഭിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 25. തിരഞ്ഞെടുക്കുന്ന ഗുണഭോക്താക്കൾ പദ്ധതിയുടെ 25 ശതമാനം അടക്കണം.
തൃശ്ശൂർ: മത്സ്യത്തൊഴിലാളികൾക്ക് ഇൻസുലേറ്റഡ് ഫിഷ് ബോക്സ് നൽകുന്നു
