ന്യൂഡല്‍ഹി: ജാതിതിരിച്ചുള്ള സെന്‍സസ് പട്ടികജാതി/വര്‍ഗ വിഭാഗങ്ങള്‍ക്ക് മാത്രമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതര വിഭാഗങ്ങളുടെ ജാതിതിരിച്ചുള്ള ജനസംഖ്യാ കണക്കെടുപ്പ് (സെന്‍സസ്) നടത്തേണ്ടെന്നു സര്‍ക്കാര്‍ നയപരമായി തീരുമാനിച്ചിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചു. 2021ല്‍ സെന്‍സസ് നടത്തുന്നതിന്റെ ലക്ഷ്യം കേന്ദ്രസര്‍ക്കാര്‍ ഗസറ്റില്‍ പ്രഖ്യാപിച്ചതാണെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. ഭരണഘടനയനുസരിച്ച് പട്ടികജാതി/വര്‍ഗ വിഭാഗങ്ങള്‍ക്ക് ലോക്സഭയിലും നിയമസഭകളിലും സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ടെന്നും ജനസംഖ്യഅനുസരിച്ചാണിതെന്നും കേന്ദ്രആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് പറഞ്ഞു. വരുന്ന ജനസംഖ്യാ കണക്കെടുപ്പില്‍ ജാതിതിരിച്ചുള്ള വിശദാംശങ്ങള്‍ ശേഖരിക്കണമെന്നും മഹാരാഷ്ട്ര, ഒഡീഷ സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ പട്ടികജാതി/വര്‍ഗ വിഭാഗങ്ങളുടെ കാര്യത്തിലൊഴികെ ജാതിതിരിച്ചുള്ള കണക്കെടുപ്പ് വേണ്ടെന്നാണു സര്‍ക്കാരിന്റെ നയപരമായ തീരുമാനമെന്ന് എഴുതി നല്‍കി ചോദ്യത്തിനുള്ള മറുപടിയില്‍ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
ജാതിതിരിച്ചുള്ള സെന്‍സസ് പട്ടികജാതി/വര്‍ഗ വിഭാഗങ്ങള്‍ക്ക് മാത്രമെന്ന് കേന്ദ്രസര്‍ക്കാര്‍
