തിരുവനന്തപുരം: ത്യാഗത്തിന്റെയും സഹനത്തിന്റെയും വിശുദ്ധ ഓര്‍മ്മയില്‍ ഇസ്ലാം മത വിശ്വാസികള്‍ 21/07/21 ബുധനാഴ്ച ബലിപെരുന്നാള്‍ ആഘോഷിക്കുന്നു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളോടെയാണ് ബലിപെരുന്നാള്‍ ആഘോഷം.
പ്രവാചകനായ ഇബ്രാഹിം നബിയുടെയും മകന്റെയും ത്യാഗത്തിന്റെ ഓര്‍മ്മ പുതുക്കുകയാണ് ഇന്ന് ഇസ്ലാം മത വിശ്വാസികള്‍. തന്റെ മകന്‍ ഇസ്മയിലിനെ ദൈവ കല്‍പ്പന പ്രകാരം ബലി കൊടുക്കാന്‍ ഇബ്രാഹിം തീരുമാനിച്ചു. എന്നാല്‍ നബിയുടെ ത്യാഗ സന്നദ്ധതയില്‍ തൃപ്തനായ ദൈവം മകന് പകരം ആടിനെ ബലി നല്‍കാന്‍ നിര്‍ദ്ദേശിച്ചു. ഈ സ്മരണയിലാണ് പെരുന്നാള്‍ ദിനത്തിലെ ബലി കര്‍മ്മം നടത്തുന്നത്.